Select Your Language

Notifications

webdunia
webdunia
webdunia
webdunia

115 കോടിയും കടന്ന് മാർക്കോ; പുതിയ അപ്ഡേറ്റ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

Marco- Unni Mukundan

നിഹാരിക കെ.എസ്

, ബുധന്‍, 22 ജനുവരി 2025 (09:08 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത സിനിമയാണ് മാർക്കോ. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം നോർത്ത് ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മാർക്കോ ഇപ്പോൾ 115 കോടി നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.

ഇപ്പോഴും 450 ലേറെ സ്ക്രീനില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
 
പുതിയ അപ്ഡേറ്റിന്‍റെ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന ഖ്യാതിയും മാർക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്. 
 
നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം വീണ്ടും ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty Kampany: 'മമ്മൂട്ടി കമ്പനി എന്താ ഇങ്ങനെ'; സ്വന്തം പടത്തിനു പ്രൊമോഷന്‍ കൊടുക്കാന്‍ എന്തിനാണ് മടിയെന്ന് ആരാധകര്‍, വിമര്‍ശനം