Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടിയും കടന്ന് മാർക്കോ; ഇനി ആരൊക്കെ വീഴും?

Unni mukundan's marco running succesfully

നിഹാരിക കെ.എസ്

, വ്യാഴം, 9 ജനുവരി 2025 (19:18 IST)
ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ക്രിസ്മസ് വിന്നർ ആയിരുന്നു ചിത്രം. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമായിട്ടാണ് ആരാധകർ ഇതിനെ കാണുന്നത്. പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയമാണ് മാര്‍ക്കോ നേടിയിരിക്കുന്നതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വയലൻസിന്റെ പേരില്‍ ചര്‍ച്ചയായ ഒരു ചിത്രവുമാണ് മാര്‍ക്കോ. 
 
ഉണ്ണി മുകുന്ദൻ ചിത്രം മാര്‍‍ക്കോയുടെ ടിക്കറ്റ് വില്‍പനയുടെ കണക്കുകളാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബുക്ക് മൈ ഷോയിലെ കണക്കുകള്‍ താരം പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. ഇതുവരെയായി 1,800,000 ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നതെന്നാണ് താരം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലെത്തിയിട്ടുമുണ്ടെന്ന് നേരത്തെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 
 
ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ.
സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്കിലെ യുക്തി തരേജയാണ് നായിക. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോത്ത് ചന്തയിൽ ഹണി റോസ്; 'റേച്ചല്‍’ നാളെ റിലീസാകും