Webdunia - Bharat's app for daily news and videos

Install App

ആക്ഷന്‍ ഹീറോയാകാന്‍ ഉണ്ണി മുകുന്ദന്‍,മാര്‍കോയുടെ ബിടിഎസ് വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 7 മെയ് 2024 (18:15 IST)
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് മാര്‍കോ. ഒരു ഇടവേളക്ക് ശേഷം ആക്ഷന്‍ ഹീറോയായി നടന്‍ തിരിച്ചെത്തുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.സംവിധായകന്‍ ഹനീഫ് അദേനിയായ മാര്‍കോയുടെ ബിടിഎസ് വീഡിയോ പുറത്ത് വന്നു.
മൂന്നാറിലായിരുന്നു പൂജയോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍. യുക്തി തരേജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
<

#Marco shoot in progress ????pic.twitter.com/9gWS6ub44g

— Southwood (@Southwoodoffl) May 7, 2024 >
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുകയാണ്.ഹനീഫ് അദേനിയുടെ തന്നെ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായാണ് എത്തിയത്. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടതാണ്.നാല് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രത്തില്‍ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു. 
 
30 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.രവി ബസ്രുര്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

അടുത്ത ലേഖനം
Show comments