Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty film Turbo: ടര്‍ബോ ജോസിന്റെ വരവ് രണ്ടും കല്‍പ്പിച്ച്; ഐഎംഡിബിയില്‍ രണ്ടാം സ്ഥാനത്ത്, റിലീസ് 40 ല്‍ അധികം രാജ്യങ്ങളില്‍

ജൂണ്‍ 13 നാണ് ടര്‍ബോയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മേയ് 23 ലേക്ക് മാറ്റുകയായിരുന്നു

Mammootty - Turbo

രേണുക വേണു

, ചൊവ്വ, 7 മെയ് 2024 (13:06 IST)
Mammootty - Turbo

Mammootty film Turbo: വമ്പന്‍ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ടര്‍ബോ. മേയ് 23 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ ടര്‍ബോ രണ്ടാം സ്ഥാനത്താണ്. 38 ശതമാനം വോട്ടുകളോടെ ഒന്നാം സ്ഥാനത്തുള്ള കല്‍ക്കിക്ക് പിന്നില്‍. 15 ശതമാനം വോട്ടുകളാണ് ടര്‍ബോയ്ക്ക് ഐഎംഡിബിയില്‍ ലഭിച്ചിരിക്കുന്നത്. 
 
ഫിന്‍ലന്‍ഡ്, റഷ്യ, ലാത്വിയ അടക്കം 40 ലേറെ രാജ്യങ്ങളില്‍ ടര്‍ബോ റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിലെ ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ടര്‍ബോ സ്വന്തമാക്കിയേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രാവിലെ എട്ടിനായിരിക്കും ടര്‍ബോയുടെ ആദ്യ ഷോയെന്നാണ് വിവരം. 
 
ജൂണ്‍ 13 നാണ് ടര്‍ബോയുടെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് മേയ് 23 ലേക്ക് മാറ്റുകയായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി - ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉടന്‍ പുറത്തുവിടും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടപ്പോൾ...';ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ച് കാവ്യ മാധവൻ