Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണിയ്ക്ക് ഇഷ്ടം സംവൃതയെ

തന്റെ നായികമാരില്‍ ഉണ്ണി മുകുന്ദന് ഏറ്റവും ഇഷ്ടം സംവൃതയെ

Unni-Mukundans
, തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:35 IST)
വെള്ളിത്തിരയില്‍ തനിക്ക് നായികമാരായി എത്തിയവരില്‍ നടന്‍ ഉണ്ണി മുകുന്ദന് ഏറെ ഇഷ്ടം നടി സംവൃത സുനിലിനെയാണ്. 'മല്ലു സിംഗ്' എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദനും സംവൃതയും ഒന്നിച്ചഭിനയിച്ചത്. ഒരുപാട് ആത്മാര്‍ത്ഥയുള്ള നടിയാണ് സംവൃതയെന്നും അവര്‍ക്കൊപ്പം വളരെ അനായാസം അഭിനയിക്കാന്‍ സാധിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. 
 
നായകനായി ഉണ്ണി മുകുന്ദന്‍ അഭിനയിച്ച സിനിമകള്‍ കുറവാണെങ്കിലും ഉണ്ണിയ്ക്ക് കിട്ടിയ നായികമാരെല്ലാം മികച്ച ജോഡികളായിരുന്നു. രമ്യ നമ്പീശന്‍, നിത്യ മേനോന്‍, ചാന്ദ്‌നി ശ്രീധര്‍, സനുഷ, സംവൃത തുടങ്ങിയവരാണ് ഉണ്ണി മുകുന്ദന്റെ നായികമാരായി വെള്ളിത്തിരയിലെത്തി. കൂടെ അഭിനയിച്ച നായികമാര്‍ക്കൊപ്പമുള്ള ഗോസിപ്പുകളിലും ഉണ്ണി മുകുന്ദന്‍ ഇടംപിടിച്ചിട്ടുണ്ട്. 
 
രമ്യ നമ്പീശനും ഉണ്ണിയും പ്രണയത്തിലാണെന്നതായിരുന്നു അതിലൊരു ഗോസിപ്പ്. സനുഷയും ഉണ്ണിയും വിവാഹിതരാകാന്‍ പോകുന്നു എന്നതാണ് ഏറ്റവും അവസാനമെത്തിയ ഗോസിപ്പ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അനുഷ്‌ക ഷെട്ടിയാണ് ഉണ്ണിയുടെ പുതിയ ചിത്രത്തിലെ നായിക. 'ഭാഗ്മതി' എന്ന ചിത്രത്തിലാണ് ഉണ്ണിയും അനുഷ്‌കയും ഒന്നിക്കുന്നത്.    

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുള്ളൻകൊല്ലി വേലായുധൻ റീലോഡഡ്, പുലിമുരുകൻ അമാനുഷിക നായകനെന്നു കരുതിയോ? എങ്കിൽ തെറ്റി!