Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയ്ക്ക് നന്നായി വേദനിച്ചു, എന്നിട്ടും എന്നെ ആശ്വസിപ്പിക്കുകയായിരുന്നു: ഉണ്ണി മുകുന്ദൻ

മാസ്റ്റർപീസിന്റെ ക്ലൈമാക്സ് ഷൂട്ടിനിടയിലെ ആരുമറിയാതെ പോയ കഥ തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (17:40 IST)
മാസ്റ്റർപീസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത് ഉണ്ണി മുകുന്ദൻ ആയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടയിലുണ്ടായ ഒരു കഥ തുറന്നു പറയുകയാണ് ഉണ്ണി. കൈരളി ചാനലിന്റെ ജെ ബി ജംഗഷനിൽ എത്തിയപ്പോഴാണ് മമ്മൂക്കയുമൊത്തുള്ള രസകരമായ സംഭവങ്ങൾ ഉണ്ണി പറയുന്നത്. 
 
‘വളരെ പോസിറ്റീവായി എന്നെ ഇൻ‌ഫ്ലുവൻസ് ചെയ്ത വ്യക്തിയാണ് മമ്മൂക്ക. വളരെ പോസിറ്റീവാണ്. സപ്പോർട്ടീവാണ്. തുടക്കത്തിൽ എനിക്ക് ഒന്നും അറിയത്തില്ലാന്ന് അദ്ദേഹത്തിന് കണ്ടപ്പോൾ തന്നെ മനസ്സിലായി. അന്ന് ആ രീതിയിൽ ആയിരുന്നിട്ടും നന്നായി സപ്പോർട്ട് ചെയ്തു. ഒന്നുമല്ലാത്ത എന്നോട് വളരെ മര്യാദയോടും ഇഷ്ടത്തോടെയേയും ആയിരുന്നു അന്ന് മമ്മൂക്ക സംസാരിച്ചത്’.
 
‘മമ്മൂക്കയുടെ കൂടെ വില്ലനായി മാസ്റ്റർപീസിൽ നിന്നപ്പോൾ എന്താണ് മനസ്സിലെന്ന് പോലും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. ക്ലൈമാക്സ് ഷൂട്ടിനിടെ ഞാൻ ചാടി കിക്ക് അടിക്കുമ്പോൾ മമ്മുക്ക കുനിയുന്ന ഒരു സീനുണ്ട്. സീൻ പറഞ്ഞപോലെ തന്നെ മമ്മൂക്ക കുനിഞ്ഞു. പക്ഷേ പുറത്തിന് ഞാൻ നന്നായിട്ട് ചവുട്ടി. മമ്മൂക്ക പക്ഷേ, ഒന്നൂല്ലടാ സരമില്ല എന്ന് പറഞ്ഞ് നിസാരമാക്കി കളഞ്ഞു’
 
പക്ഷേ, പിന്നീട് സെറ്റിലുള്ളവർ തന്നെ പറഞ്ഞ് ഞാനറിഞ്ഞു: പുറത്ത് എന്റെ കാലിന്റെ നല്ല പാടുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് നന്നായി വേദനിക്കുകയും ചെയ്തു. സ്പ്രേ വെച്ചാണ് അഡ്ജസ്റ്റ് ചെയ്തത് എന്നൊക്കെ. ഉണ്ണി അറിയേണ്ട, അവനറിഞ്ഞാൽ വിഷമമാകും. പിന്നെ ഡെപ്സാകും എന്നൊക്കെ മമ്മൂക്ക അവരോട് പറഞ്ഞിരുന്നു.’
 
ഉണ്ണി മുകുന്ദൻ ഈ കഥ പറഞ്ഞപ്പോൾ അവതാരകന്റെ മറുപടിയായിരുന്നു കോമഡി. ‘മമ്മൂക്കയുടെ ഫാൻസ് ഇക്കാര്യം അറിഞ്ഞാൽ ഉണ്ടല്ലോ. ഫാൻസ് ഉണ്ണിയെ വറുത്തുകളയും’ എന്നാണ് അവതാരകൻ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

അടുത്ത ലേഖനം
Show comments