Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഒ.ടി.ടിയില്‍ വരാനിരിക്കുന്ന സിനിമകള്‍, റിലീസുകള്‍ എപ്പോഴാണെന്ന് അറിയാമോ ?

Upcoming OTT Filims  മോഹന്‍ലാല്‍ മമ്മൂട്ടി ദുല്‍ഖര്‍ സല്‍മാന്‍ മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 8 മാര്‍ച്ച് 2022 (10:00 IST)
വരാനിരിക്കുന്നത് ഒ.ടി.ടി റിലീസുകളുടെ കാലം. തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്ന സാഹചര്യം ആയിട്ടും നിര്‍മ്മാതാക്കള്‍ക്ക് ഒ.ടി.ടി തന്നെയാണ് പ്രിയം.
 
മാരന്‍
 
ധനുഷിനെ നായകനാക്കി കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയ്ത മാരന്‍ മാര്‍ച്ച് 11ന് പ്രദര്‍ശനത്തിനെത്തും.സിനിമ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും. മാളവിക മോഹനന്‍ ആണ് നായിക.
 
ലളിതം സുന്ദരം
 
മഞ്ജുവാര്യര്‍-ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം മാര്‍ച്ച് 18ന് റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
 
സല്യൂട്ട്
 
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് സോണി ലിവില്‍ റിലീസ് പ്രഖ്യാപിച്ചു.
 
പുഴു
 
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രം തിയേറ്ററുകളിലേക്ക് ഇല്ലെന്നും ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
 
 12th മാന്‍, എലോണ്‍
 
മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാല്‍ -ജീത്തുജോസഫ് ചിത്രം12th മാന്‍,മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രംഎലോണ്‍ തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് വൈകാതെ തന്നെ പുറത്തു വരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രം നിര്‍ത്തിവെച്ച് മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ചെയ്തു, കാരണം വെളിപ്പെടുത്തി സംവിധായകന്‍ വൈശാഖ്