Webdunia - Bharat's app for daily news and videos

Install App

Mohanlal: വിമര്‍ശകരേ കൈയടിക്കാന്‍ റെഡിയായിക്കോ ! വമ്പന്‍ പ്രൊജക്ടുകളുമായി ലാലേട്ടന്‍

ലൂസിഫറിന്റെ തുടര്‍ച്ചയായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എംപുരാന്‍' ആണ് വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രൊജക്ട്

രേണുക വേണു
ശനി, 16 നവം‌ബര്‍ 2024 (11:02 IST)
Mohanlal: സമീപകാലത്ത് തുടര്‍ പരാജയങ്ങളും മോശം സിനിമാ സെലക്ഷനും കാരണം ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട നടനാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. സെലക്ടീവ് അല്ലാത്തതിനാല്‍ ആണ് സിനിമകള്‍ മോശമാകുന്നതെന്നും പുതിയ സംവിധായകര്‍ക്കു ഡേറ്റ് കൊടുക്കാന്‍ ലാല്‍ തയ്യാറാകണമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെല്ലാമുള്ള മറുപടിയായിരിക്കും ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍. മലയാളത്തിലെ എണ്ണംപറഞ്ഞ മികച്ച സംവിധായകര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ഒന്നിക്കാന്‍ പോകുന്നത്. 
 
ലൂസിഫറിന്റെ തുടര്‍ച്ചയായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എംപുരാന്‍' ആണ് വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രൊജക്ട്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും ഈ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ലൂസിഫറിലെ പോലെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ മാസ് ചേരുവകളും എംപുരാനിലും ഉണ്ടാകും. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും. 
 
തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. ഏറെകാലത്തിനു ശേഷം വിന്റേജ് മോഹന്‍ലാലിനെ സ്‌ക്രീന്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തിനായി കാത്തിരിക്കുന്നത്. 'തുടരും' എന്നാണ് സിനിമയുടെ പേര്. ഫാമിലി ഡ്രാമ ഴോണറിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവര്‍ ആയി അഭിനയിക്കുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. 
 
രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബര്‍ 25 നു തിയറ്ററുകളിലെത്തും. അതിനുശേഷമായിരിക്കും ജിത്തു മാധവ് - മോഹന്‍ലാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
കൃഷാന്ത് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുമെന്നാണ് വിവരം. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ത് ഒരുക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറില്‍ ഡിറ്റക്ടീവ് ആയാകും മോഹന്‍ലാല്‍ അഭിനയിക്കുകയെന്നും സൂചനകളുണ്ട്. ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും. 
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതില്‍ എക്സ്റ്റന്റഡ് കാമിയോ റോള്‍ ആണ് ലാലിനുള്ളത്. ശ്രീലങ്കയിലാണ് താരം ഇപ്പോള്‍. മമ്മൂട്ടിയുമായുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം ലങ്കയില്‍ ചിത്രീകരിക്കും. അതിനുശേഷം കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ലാല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിലാകും അഭിനയിക്കുക. അന്‍വര്‍ റഷീദുമായി ഒരു പ്രൊജക്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments