Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി- മഹേഷ് നാരായണൻ സിനിമ: മോഹൻലാൽ നൽകിയിരിക്കുന്നത് 30 ദിവസത്തെ കോൾ ഷീറ്റ്, സൂപ്പര്‍താരങ്ങള്‍ ഡീ ഏജിങ്ങിലും?

Mammootty

അഭിറാം മനോഹർ

, ബുധന്‍, 13 നവം‌ബര്‍ 2024 (17:50 IST)
മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷയുള്ള സിനിമയായി നിലവില്‍ കണക്കാക്കുന്നത് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍ എന്ന സിനിമയാണ്. ഈ സിനിമയ്ക്കും മുകളില്‍ ഹൈപ്പുള്ള ഒരു സിനിമ ഉണ്ടാകണമെങ്കില്‍ അത് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു സിനിമ സംഭവിക്കണമെന്ന് മലയാളി പ്രേക്ഷകര്‍ക്ക് എല്ലാം അറിയുന്ന സത്യമാണ്. ഇപ്പോഴിതാ അങ്ങനൊരു സിനിമ മലയാളത്തില്‍ സംഭവിക്കുകയാണ്. അതിനാല്‍ തന്നെ ഷൂട്ടിങ്ങിന് മുന്‍പ് തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി,ഫഹദ് ഫാസില്‍ എന്നിവരും എത്തുന്നതായാണ് വിവരം.
 
6 മാസത്തോളം ചിത്രീകരണത്തിനായി എടുക്കുന്ന പുതിയ സിനിമ മമ്മൂട്ടിയുടെ സിനിമാ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് ഒരുങ്ങുന്നത്. സിനിമയ്ക്കായി 100 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. സിനിമയില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തുമെന്ന് കരുതുന്ന മോഹന്‍ലാല്‍ 30 ദിവസങ്ങളാണ് സിനിമയ്ക്കായി നല്‍കിയിട്ടുള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഫ്‌ളാഷ് ബാക്ക് രംഗങ്ങളും സിനിമയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡീ ഏജിംഗ് സാങ്കേതിക വിദ്യയാകും ഇതിനായി ഉപയോഗിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അലറികരഞ്ഞ ദിവസങ്ങളുണ്ട്, വളർത്തുദോഷമെന്ന് പഴി കേട്ടു, എലിസബത്തുമായി കോണ്ടാക്റ്റ് ഉണ്ട്: അമൃത