ഉപ്പും മുളകിലെ ലച്ചുവിന് വിവാഹം!

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (15:11 IST)
ജനപ്രീതിയാർന്ന സീരിയലാണ് ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’. 2015 ലാണ്  പരമ്പര  തുടങ്ങിയതെങ്കിലും ഇപ്പോഴും നല്ല രീതിയിലാണ്  പരമ്പര  പൊയ്ക്കൊണ്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് കുടുംബപ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൊതുവേ കണ്ണീർ സീരിയലിൽ നിന്നും മുഖം തിരിക്കുന്നവർ വരെ ഉപ്പും മുളകിന്റേയും ആരാധകരാണ്. 
 
ബാലുവിന്റെയും  നീലുവിന്റെയും മകളായ  ലച്ചുവിന്റെ കല്യാണ ആഗ്രഹത്തെ കുറിച്ചാണ് പറയുന്നത് പുതിയ എപ്പിസോഡിൽ പറയുന്നത്. ഇന്നത്തെ  എപ്പിസോഡിൽ  ലച്ചു  കല്യാണ ആഗ്രഹവുമായാണ്  അരങ്ങേറുന്നത്. സാധാരണ കല്യാണക്കാര്യം വീട്ടുകാർ ആവശ്യപ്പെട്ടാലും നൈസായി സ്കൂട്ടാകുന്ന ലച്ചുവാണ് കല്യാണക്കാര്യത്തെ കുറിച്ച് അങ്ങോട്ട് സംസാരിക്കുന്നത്.
 
ലെച്ചുവിന്റെ പെട്ടെന്നുള്ള കല്യാണാഗ്രഹം നീലുവിനെയും മുടിയനെയും ശിവയേയും കേശുവിനെയും എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കവിതയെഴുത്തുകാരി ലച്ചു തന്നെയാണോ ഈ പറയുന്നതെന്ന് അവർ അന്തംവിട്ട് ചോദിക്കുന്നുമുണ്ട്. 
 
കല്യാണം കഴിക്കുക എന്നത് പ്രകൃതി നിയമല്ലേയെന്നൊക്കെ ലച്ചു ചോദിക്കുന്നുണ്ട്. അശ്വതി ചേച്ചിയുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് ലച്ചു തന്റെ കല്യാണ കാര്യവുമായി എത്തുന്നത്. പരമ്പരയുടെ പ്രോമോ വീഡിയോയിലാണ് ലച്ചു  ഇക്കാര്യം  വെളിപ്പെടുത്തിയിരിക്കുന്നത്. ഏതായാലും ലച്ചുവിന്റെ കല്യാണാശ എന്താകുമെന്ന് കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments