ടൊവിനോയ്ക്ക് ഒപ്പം ബാലുവും നീലുവുമെത്തുന്നു, നിഷയും ബിജു സോപാനവും സിനിമയിലും ഒരുമിക്കുന്നു!

ചൊവ്വ, 21 മെയ് 2019 (09:48 IST)
മിനിസ്ക്രീനിലെ മികച്ച ജോഡിയാണ് ഉപ്പും മുളകിലെ നീലുവും ബാലുവും. ഇരുവരും സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാൽ, ഇതാദ്യമായി ഒരു ജോഡികളായി തന്നെ സിനിമയിൽ എത്തുന്നു. അതും ഉപ്പും മുളകിലെ നീലുവും ബാലുവുമായി തന്നെ. ടൊവിനോ തോമസ് നായകനാകുന്ന ലൂക്കയിലാണ് ഇരുവരും ഒന്നിക്കുന്നത്. 
 
അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലൂടെയാണ് ബാലുവും നീലുവും അതേ കഥാപാത്രമായി വെള്ളിത്തിരയിലും എത്തുന്നത്. ലൂക്ക ജൂണിലാണ് റിലീസ് ചെയ്യുന്നത്. അഹാന കൃഷ്ണ നായികയായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 
 
ബാലുവിനേയും നീലുവിനേയും വെള്ളിത്തിരയില്‍ കാണുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മിനിസ്‌ക്രീനില്‍ മാത്രമല്ല സിനിമയിലും ഇരുവരും തകര്‍ക്കുമെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. എന്തായാലും താരജോഡികളെ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഐശ്വര്യ റായിയെ ഒഴിവാക്കി സൽമാൻ ഖാൻ, മോശമായി പോയെന്ന് ആരാധകർ