Webdunia - Bharat's app for daily news and videos

Install App

നീലുവിനേയും ബാലുവിനേയും ഞെട്ടിച്ച ആ 7 പേർ ഇവരാണ്

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (14:07 IST)
ഫ്ലവേഴ്സ് ചാനൽ സം‌പ്രേഷണം ചെയ്യുന്ന ഉപ്പും മുളകുമെന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എപ്പിസോഡാണ് ഓരോന്നും. പരമ്പരയിൽ ഇടയ്ക്കൊക്കെ അതിഥികളായി പലരും വന്നു പോകാറുണ്ട്. ബാലുവിന്റെ സഹോദരിയായും കാമുകിയായും മുറപ്പെണ്ണായും സുഹൃത്തുക്കളായും മുടിയന്റെ സുഹൃത്തായുമൊക്കെയാണ് പലരും എത്തിയത്.
 
മുടിയനെ ഞെട്ടിച്ച ഗുണ്ടയായിട്ടായിരുന്നു ബിനീഷ് ബാസ്റ്റ്യൻ എത്തിയത്. കീരിക്കാടന്‍ സാബുവെന്ന പേരിലായിരുന്നു ബിനീഷ് എത്തിയത്. ഫോണില്‍ സിമ്മിടാന്‍ നോക്കിയപ്പോള്‍ അത് അബദ്ധത്തിൽ മുടിയന്റെ തലമുടിയിൽ വീണു. അതെടുക്കാൻ മുടിയനെ പിന്തുടർന്ന കീരിക്കാടൻ സാബുവിന്‌ നിറഞ്ഞ കൈയ്യടിയായിരുന്നു പ്രേക്ഷകർ നൽകിയത്.  
 
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അനുവാണ് രണ്ടാമത്തെ താരം. പരിപാടിയുടെ ആദ്യകാലത്തെ എപ്പിസോഡുകളിലാണ് ഈ താരമെത്തിയത്. മിന്നുവായിട്ടായിരുന്നു അനു എത്തിയത്. അനുവും നീലുവിന്റെ സഹോദരൻ ശ്രീക്കുട്ടനും തമ്മിലുള്ള കലഹവും ഈ സമയത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു.
 
ബാലുവിന്റെ സഹോദരിയായ സുസ്മിത എന്ന സൂസൂ അപ്പച്ചിയായി തുടക്കത്തിൽ എത്തിയത് നൂറിന്‍ ഷെരീഫ് ആയിരുന്നു. അതിനു ശേഷമാണ് നൂറിൻ ഒരു അഡാറ് ലവ് എന്ന സിനിമയിലേക്ക് വരുന്നത്.  
 
ഇടയ്ക്ക് നടൻ ഭഗത്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നിയാസ് എന്നിവരും ഉപ്പും മുളകും വീട്ടിലെത്തിയിരുന്നു. വീട് നോക്കിയുള്ള യാത്രയ്ക്കിടയിൽ താരങ്ങളായി തന്നെയായിരുന്നു അവർ എത്തിയത്.   
 
ഏറ്റവും ഒടുവിൽ ഉപ്പും മുളക് ഫാമിലിയിലേക്ക് എത്തിയത് നടി രജിഷ വിജയനാണ്. വാലന്റൈന്‍സ് ദിനത്തിലായിരുന്നു ജൂണിന്റെ എന്‍ട്രി. ജൂണ്‍ സിനിമയുടെ പ്രമോഷനുമായാണ് താരമെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

അടുത്ത ലേഖനം
Show comments