Webdunia - Bharat's app for daily news and videos

Install App

'അന്ന് അച്ഛൻ കൽപ്പന ചേച്ചിയെ തല്ലി, വായിൽ നിന്ന് രക്തമൊക്കെ വന്നു': കൽപ്പനയുടെ ഓർമ്മയിൽ ഉർവശി

'അന്ന് അച്ഛൻ കൽപ്പന ചേച്ചിയെ തല്ലി, വായിൽ നിന്ന് രക്തമൊക്കെ വന്നു': കൽപ്പനയുടെ ഓർമ്മയിൽ ഉർവശി

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (12:56 IST)
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു കലാ രഞ്ജിനിയും കല്‍പ്പനയും ഉർവശിയും. ഏത് തരം കഥാപാത്രങ്ങളും തങ്ങളുടേതായ രീതിയിൽ ചെയ്‌ത് പ്രേക്ഷകരെ കൈയിലെടുക്കാൻ പറ്റിയ മികച്ചവരായിരുന്നു കലാ രഞ്ജിനി, കല്‍പ്പന, ഉര്‍വ്വശി എന്നീ താരസുന്ദരികൾ.
 
പ്രേമത്തിന്റെ പേരിൽ കൽപ്പനയ്‌ക്ക് അച്ഛന്റെ കൈയിൽ നിന്ന് കിട്ടിയ അടിയെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഉർവശി. മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ഒരു സിനിമ കഥ പങ്കുവയ്ക്കുന്നതിനിടെയാണ് കല്‍പ്പനയുടെ വായില്‍ നിന്ന് പ്രേമം എന്നൊരു വാക്ക് വീണത്. സിനിമയില്‍ ശിവാജി ഗണേശന്‍ അവരെ പ്രേമിക്കുകയാണെന്നായിരുന്നു സിനിമയിലെ ആ സഭാഷണം. എന്നാല്‍ ഇത് കേട്ട് കൊണ്ട് അച്ഛന്‍ അടുത്തേയ്ക്ക് വന്നു. എന്നിട്ട് ചോദിച്ചു എന്താ മക്കളെ പ്രേമം എന്ന്. ചേച്ചി ഉടന്‍ പറഞ്ഞു, അച്ഛാ അത് അവര്‍ രണ്ടു പേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിച്ചു. അതാണ് പ്രേമം.
 
അന്ന് കല്‍പ്പനയ്ക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം . അച്ഛന്‍ ഉടന്‍ തന്നെ കവിളില്‍ ഒരു അടിവെച്ചു കൊടുത്തു. ആ ആടിയില്‍ വായില്‍ നിന്ന് ചോരയൊക്കെ വന്നിരുന്നു. ഇന്നും ഈ സംഭവം ഒര്‍ക്കുന്നുവെന്നും ഉര്‍വ്വശി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments