Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം ടിയുടെ ആ കഥാപാത്രം പുനർജനിക്കുന്നു, മോഹൻലാലിന് പകരം ആര്?

എം ടിയുടെ ആ കഥാപാത്രം പുനർജനിക്കുന്നു, മോഹൻലാലിന് പകരം ആര്?

എം ടിയുടെ ആ കഥാപാത്രം പുനർജനിക്കുന്നു, മോഹൻലാലിന് പകരം ആര്?
, ശനി, 22 ഡിസം‌ബര്‍ 2018 (14:12 IST)
1984ല്‍ പുറത്തിറങ്ങിയ 'ഉയരങ്ങളിൽ' എന്ന ചിത്രം മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു.
 
മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുകയാണ്. എന്നാൽ ചിത്രത്തിന്റെ പേര് ഉയരങ്ങളിൽ എന്നായിരിക്കില്ല. 'ഉയരങ്ങൾ' എന്നായിരിക്കും.
 
വൈശാഖ് രാജന്‍ നിര്‍മ്മിച്ച്‌ ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്ന ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് എം.ടി തന്നെയാണ്.
 
എന്നാൽ മോഹന്‍ലാല്‍ അവിസ്‌മരണീയമായി ചെയ്ത കഥാപാത്രം ആര് ചെയ്യും എന്നതിന് ഇതുവരെ തീരുമാനം ആയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ സിനിമകളിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മമ്മൂക്കയുടെ ചിത്രത്തിനായി, വരുന്നത് അഡാർ ഐറ്റം തന്നെ!