Vaazha 2 Box Office: കോടികൾ വിലയുള്ള വാഴ; 150 കോടിയും കടന്ന് കുതിപ്പ് !
കേരള ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം റിലീസ് ചെയ്തു 10 ദിവസം കൊണ്ട് 71.65 കോടിയാണ് ചിത്രം കളക്ട് ചെയ്തത്
Publish Date: Sun, 12 Apr 2026 (17:55 IST)
Updated Date: Sun, 12 Apr 2026 (18:00 IST)
Vaazha 2: ബോക്‌സ്ഓഫീസിൽ വൻ നേട്ടമുണ്ടാക്കി വാഴ 2. ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ ചിത്രം 150 കോടി പിന്നിട്ടു. വിഷു അവധി കൂടി വരുന്നതിനാൽ ഉടൻ ചിത്രം 200 കോടിയെന്ന നേട്ടത്തിലേക്ക് എത്തും.
കേരള ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം റിലീസ് ചെയ്തു 10 ദിവസം കൊണ്ട് 71.65 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരള ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി നേടാൻ വാഴ 2 വിനു സാധിക്കുമെന്നാണ് വിലയിരുത്തൽ.
വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ ആണ് വാഴ 2 സംവിധാനം ചെയ്തിരിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത വാഴയുടെ രണ്ടാം ഭാഗമായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടുന്നുണ്ട്. ഇൻഫ്‌ളുവൻസർമാരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
രേണുക വേണു
Publish Date: Sun, 12 Apr 2026 (17:55 IST)
Updated Date: Sun, 12 Apr 2026 (18:00 IST)