Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമാശ പറയുന്നത് കുറയ്ക്കും, ഇതുവരെ കാണാത്ത വടിവേലുവിനെ കാണാം !

Vadivelu  Indian actorഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 25 മെയ് 2022 (15:07 IST)
തമിഴ് ചലച്ചിത്രലോകത്ത് വീണ്ടും സജീവമാകാനൊരുങ്ങുകയാണ്
 വടിവേലു. ഇപ്പോഴിതാ മാരി സെല്‍വരാജിന്റെ 'മാമന്നന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ എത്തി.
 
ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി, ഫഹദ് എന്നിവര്‍ക്കൊപ്പം പ്രധാനകഥാപാത്രത്തെ വടിവേലു അവതരിപ്പിക്കും.ഉദയനിധി സ്റ്റാലിന്റെ അച്ഛന്റെ വേഷമാണ് വടിവേലു ചെയ്യുന്നത്. നര്‍മ്മം കലര്‍ന്ന സീരിയസ് കഥാപാത്രമായിരിക്കും ഇത്.ഫഹദ് ഫാസിലാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.  
 
ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദ് ടീമിനൊപ്പം ഉണ്ട്. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തിയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്റണി പെരുമ്പാവൂര്‍ ഒരു ബിസിനസ് മാന്‍ ആയി വളരുന്നത് ഞാന്‍ കണ്ടു:ഷാജി കൈലാസ്