Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത് വര്‍ഷം നീണ്ട പ്രണയം, ഒടുവില്‍ വിവാഹം; വൈശാലി താരങ്ങളുടെ ജീവിതം ഇങ്ങനെ, പ്രണയം തുടങ്ങുന്നത് ആ ചുംബന രംഗത്തില്‍ നിന്ന്

Vaishali film
, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (12:42 IST)
1988 ല്‍ എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് വൈശാലി. ഋഷ്യശൃംഗനും വൈശാലിയും മലയാളികളുടെ മനസില്‍ ചേക്കേറുന്നത് ഈ സിനിമയിലൂടെയാണ്. ഋഷ്യശൃംഗനായി സഞ്ജയ് മിത്രയും വൈശാലിയായി സുപര്‍ണ ആനന്ദുമാണ് സിനിമയില്‍ അഭിനയിച്ചത്. വൈശാലിയിലെ ഇന്റിമേറ്റ് രംഗങ്ങളെല്ലാം അക്കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. 
 
വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി. ആ സൗഹൃദം പ്രണയമായി, പിന്നീട് വിവാഹത്തില്‍ എത്തിച്ചേര്‍ന്നു. 
 
വൈശാലിയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ സുപര്‍ണ ആനന്ദിന് 16 വയസ് കഴിഞ്ഞിട്ടേയുള്ളൂ. സഞ്ജയ് മിത്രയ്ക്ക് 22 വയസും. വൈശാലിയിലെ ചുംബന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇങ്ങനെ ചുംബിക്കണമെന്ന് സുപര്‍ണയ്ക്കും സഞ്ജയ്ക്കും ആശങ്കയുണ്ടായിരുന്നു. ചുംബന സീന്‍ ശരിയാകാന്‍ ഏതാണ്ട് അഞ്ച് ടേക്ക് എടുത്തു എന്നാണ് പിന്നീട് സുപര്‍ണയും സഞ്ജയ് മിത്രയും തുറന്നുപറഞ്ഞിട്ടുണ്ട്. 
 
പത്ത് വര്‍ഷക്കാലത്തെ കടുത്ത പ്രണയത്തിനൊടുവിലാണ് സഞ്ജയ് മിത്ര സുപര്‍ണ ആനന്ദിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍, 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശേഷം രണ്ട് പേരും മറ്റൊരു വിവാഹം കഴിച്ചു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇരുവരും തുറന്നുപറയുന്നു. സുപര്‍ണയ്ക്കും സഞ്ജയ് മിത്രയ്ക്കും രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും സുപര്‍ണയ്‌ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. 
 
വിവാഹമോചിതരായി എങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ് മിത്രയുടെ കുട്ടികളുടെ അമ്മയാണ് താനെന്നും വിവാഹമോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും സുപര്‍ണ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിക്കേസ്: റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന് സയന്‍സ് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കി എന്‍സിബി ഉദ്യോഗസ്ഥര്‍