Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് ദിവസം കഴിഞ്ഞ് റി-റിലീസ്; എന്നിട്ടും 'വല്ല്യേട്ടന്‍' പ്രദര്‍ശിപ്പിച്ച് കൈരളി

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്

നാല് ദിവസം കഴിഞ്ഞ് റി-റിലീസ്; എന്നിട്ടും 'വല്ല്യേട്ടന്‍' പ്രദര്‍ശിപ്പിച്ച് കൈരളി

രേണുക വേണു

, ചൊവ്വ, 26 നവം‌ബര്‍ 2024 (12:03 IST)
മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'വല്ല്യേട്ടന്‍' റി-റിലീസിനു ഒരുങ്ങുകയാണ്. 4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. മാറ്റിനി നൗ ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുക. നവംബര്‍ 29 ന് വേള്‍ഡ് വൈഡായി ചിത്രം റി-റിലീസ് ചെയ്യും. 
 
അതേസമയം റി റിലീസ് അടുത്തിരിക്കെ കൈരളി ടിവി വീണ്ടും 'വല്ല്യേട്ടന്‍' പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. റിലീസിനു നാല് ദിവസം മുന്‍പ് നവംബര്‍ 25 തിങ്കളാഴ്ചയാണ് (ഇന്നലെ) കൈരളി ടിവി 'വല്ല്യേട്ടന്‍' പ്രദര്‍ശിപ്പിച്ചത്. റി റിലീസൊന്നും കൈരളിക്ക് വിഷയമല്ലെന്നാണ് സിനിമ ആരാധകര്‍ ട്രോളുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വല്ല്യേട്ടന്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കൈരളിക്ക് ഉറക്കം വരില്ലെന്നും ആരാധകര്‍ പറയുന്നു. 
 
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കു രാജാമണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രവിവര്‍മ്മന്‍ ആണ് ഛായാഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അർജുന് 300 കോടി, ഫഹദിന് രശ്‌മികയെക്കാൾ കുറവ് പ്രതിഫലം; കണക്കുകൾ പുറത്ത്