തന്റെ രണ്ടാം വരവില്‍ പല മികച്ച കഥാപാത്രങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക. ആ ചിത്രത്തില്‍ കൗട്ട ശിവന്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആ ഒരു ചിത്രത്തിനായി തന്റെ ലൈഫില്‍ ഇക്കാലം വരെയും ചെയ്യാത്ത പലകാര്യങ്ങളും തനിക്ക് ചെയ്യേണ്ടി വന്നതായും ചാക്കോച്ചന്‍ പറയുന്നു.
ഒരു പക്ക ലോക്കലാണ് വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവന്‍. അതായാത് എല്ലാ തരത്തിലുള്ള ആഭാസത്തരങ്ങളും കൈവശമുള്ള ആള്‍. ജീവിതത്തില്‍ ആദ്യമായി താന്‍ ബിവറേജിന് മുന്നില്‍ ക്യൂ നിന്നത് ഈ ചിത്രത്തിന് വേണ്ടിയാണെന്നും ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ എഫക്ടാണ് ബിവറേജ് ക്യൂവില്‍ നിന്ന് മൂന്ന് കുപ്പി വാങ്ങിയാല്‍ കിട്ടുന്നതെന്നും ചാക്കോച്ചന്‍ പറയുന്നു.
ഫുള്‍ ടൈം മദ്യപാനിയായി നടക്കുന്ന കൗട്ട ശിവന്‍ സ്ത്രീ വിഷയത്തിലും അതീവ തല്പരനാണ്. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ കമന്റടിക്കാതെ അയാള്‍ വിടില്ല. പഴയ ആര്‍എക്‌സ് 100 ബൈക്കില്‍ കറങ്ങി ആളുകളെ പേടിപ്പിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്‍. മദ്യപാനം മാത്രമല്ല. മുഴുവന്‍ സമയവും മുറുക്കി ചുമപ്പിച്ച് തുപ്പലൊഴുക്കിയാണ് കൗട്ട ശിവന്‍ നടക്കുന്നത്. തുടര്‍ച്ചയായി മുറുക്കാന്‍ ചവക്കുന്ന കാരണം വീട്ടിലെത്തുമ്പോള്‍ മൂന്ന് പ്രാവശ്യമെങ്കിലും പല്ല് തേച്ചാല്‍ മാത്രമെ ഭാര്യ ഉറങ്ങാന്‍ അനുവദിക്കു എന്നും ചാക്കോച്ചന്‍ പറഞ്ഞു.
ചാക്കോച്ചനെ ഏറ്റവും വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കണമെന്നായിരുന്ന സിദ്ധാര്‍ഥ് ഭരതന്‍ ആവശ്യപ്പെട്ടത്. അത് താന്‍ ശിരസാ വഹിച്ചിട്ടുണ്ടെന്നും തനി ലോക്കല്‍ കൂതറയാട്ടിട്ടാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്നും ചാക്കോച്ചന്‍ പറഞ്ഞു. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.