Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആകാംക്ഷ നിറച്ച് ജയസൂര്യയയുടെ ‘വെള്ളം’, രണ്ട് മുഖ ഭാവങ്ങള്‍ പറയുന്നത് എന്ത് ?; ചര്‍ച്ചകള്‍ രൂക്ഷമായതോടെ വെളിപ്പെടുത്തലുമായി സംവിധായകന്‍

vellom movie
കൊച്ചി , തിങ്കള്‍, 18 ഫെബ്രുവരി 2019 (09:34 IST)
കഴിഞ്ഞ ദിവസം ജയസൂര്യ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പുറത്തുവിട്ട തന്റെ പുതിയ ചിത്രമായ വെള്ളത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. താരത്തിന്റെ രണ്ട് വ്യത്യസ്‌ത മുഖ ഭാവങ്ങളിലുള്ള പോസ്‌റ്ററാണ് ആകാംക്ഷയുണര്‍ത്തുന്നത്.

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളത്തില്‍ ജയസൂര്യ ഇരട്ട വേഷത്തില്‍ എത്തുമോ എന്ന സംശയവും ഇതോടെ ശക്തമായി. ചര്‍ച്ചകള്‍ സജീവമായതോടെ സിനിമയുമായി ബന്ധപ്പെട്ട ചെറിയ സൂചന നല്‍കി പ്രജേഷ് രംഗത്തു വന്നു.

കണ്ണുരുള്ള സാധാരണക്കാരനായ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് വെള്ളം പറയുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും സംവിധായകന്‍ പ്രജേഷ് വ്യക്തമാക്കി. ഒരു വ്യക്തിയുടെ വ്യത്യസ്ത മാനസികാവസ്ഥയാണ് പോസ്റ്ററിലൂടെ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അഡാറ് ലവിന്റെ ക്ലൈമാക്‍സ് ഇഷ്‌ടമാകുന്നില്ല, നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് കാരണം പ്രിയ വാര്യര്‍‘; ഒമര്‍ ലുലു