Webdunia - Bharat's app for daily news and videos

Install App

1999ലെ മമ്മൂട്ടി ഷോ,പുതിയൊരാൾ അന്ന് കൂടെ വന്നു,സലിം കുമാറിനെ കുറിച്ച് വേണുഗോപാൽ

കെ ആര്‍ അനൂപ്
ശനി, 15 ഒക്‌ടോബര്‍ 2022 (14:53 IST)
തൻറെ പഴയകാല ഓർമ്മകൾ ഓരോന്നായി ജി വേണുഗോപാൽ പങ്കിടാറുണ്ട്.1999ലെ മമ്മൂട്ടി ഷോയ്ക്കായി വിദേശരാജ്യങ്ങളിൽ ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹം.  
 
ജി വേണുഗോപാലിന്റെ വാക്കുകൾ
 
1999 ലായിരുന്നു " മമ്മൂട്ടി ഷോ '', യു.എസ്. എ യിലും യു.കെ യിലും. അന്ന് വലിയൊരു ഗ്രൂപ്പിൻ്റെ ഭാഗമായി പോയ ഓർമ്മകൾ ! കോമഡി, മിമിക്രി വിഭാഗത്തിൽ പുതിയൊരാൾ അന്ന് കൂടെ വന്നു. സലിം കുമാർ. സിനിമയിൽ അപ്രസക്തമായ ഒന്ന് രണ്ട് റോളുകൾ മാത്രമേ സലിം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ഭാഷാ പരിജ്ഞാനവും, നേരിനോടുള്ള കൂറും ആർജ്ജവവും , ജീവിതത്തിലെന്തും നർമ്മത്തിലൂടെ കാണാനുള്ള കഴിവും, സലിമിന് വേറിട്ടൊരു വ്യക്തിത്വം നൽകിയിരുന്നു. ഹോട്ടൽ മുറികളിലെത്തിയാൽ സലിം ആദ്യം ചെയ്യുന്നത്, കട്ടിലിൽ ഒരു കസേര വലിച്ചിട്ട്, അതിൽ കയറി, ടോയ്‌ലറ്റിൽ നിന്നുള്ള ടിഷ്യു പേപ്പർ സ്മോക് അലാമിൽ തിരുകിക്കയറ്റും. എന്നിട്ട് ഒരു ചിമ്മിനിയിൽ നിന്നെന്നപോലെ നിർത്താതെ പുകയൂതും. അമേരിക്കയിലെ മിക്ക ആഡിറ്റോറിയമുകളിലും കർശനമായ "no smoking" നിർദ്ദേശമുണ്ട്. ന്യൂയോർക്കിലെ പ്രശസ്തമായ "Colden Centre" ഇൽ ഉൾപ്പെടെ ഞങ്ങളുടെ സ്പോൺസർ വിജയേട്ടന് ഫൈൻ കെട്ടേണ്ടി വന്നിട്ടുണ്ട്. അവസാനം ഞങ്ങൾ സലിമിനോട് തമാശിച്ചു ,നിൻ്റെ പ്രതിഫലത്തുകയെക്കാൾ നിനക്ക് ഫൈൻ തുകയാകുമല്ലോ എന്ന്. തിരിച്ച് വരാൻ സമയം ഞാൻ എൻ്റെ പോക്കറ്റിലുള്ള പർസ് സലിമിന് കൊടുത്തു. " ഇതിൽ നിറയെ കാശ് വീഴട്ടെ " എന്നാശംസിച്ചു. എന്തായാലും തൊട്ടടുത്ത വർഷം , രണ്ടായിരമാണ്ടിൽ റിലീസ് ചെയ്ത "സത്യമേവജയതേ " എന്ന സിനിമയ്ക്ക് ശേഷം സലിമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലെ വേദനാ നിർഭരമായ നിമിഷങ്ങളെയെല്ലാം ചിരി കൊണ്ട് നേരിടുന്ന, പറവൂരിൽ സ്വന്തം വീടായ "Laughing Villa " യിൽ ചിരിച്ചും ചിരിപ്പിച്ചും സസുഖം വാഴുന്ന സലിമിന് നന്മയും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആര്‍ബിഐ പുതിയ 350 രൂപ, 5 രൂപ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി! ചിത്രങ്ങള്‍ വൈറലാകുന്നു

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments