Select Your Language

Notifications

webdunia
webdunia
webdunia
webdunia

"എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു" ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടി വിടുമെന്ന സൂചന നൽകി പത്മജാ വേണുഗോപാൽ

, ഞായര്‍, 20 മാര്‍ച്ച് 2022 (08:41 IST)
രാജ്യസഭാ തിരെഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിലെ സംഭവവികാസങ്ങളിൽ വളരെയേറെ ദുഖിതയാണെന്ന് കാണിച്ച് കെ കരുണാകരന്റെ മകളും കെ പി സി സി വൈസ് പ്രസിഡന്റുമായ പത്മജാ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.  രാജ്യസഭാ തിരെഞ്ഞെടുപ്പിനുള്ള പട്ടികയിൽ പത്മജാ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തറിനായിരുന്നു നറുക്ക് വീണത്. ഇതിന് പിന്നാലെയാണ് പാർട്ടി മടുത്തുവെന്ന തരത്തിൽ പത്മജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
 
പത്മജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
 
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.
 
 പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ്.
 
"എന്നെ സഹായിച്ചതും  ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല... എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. "

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങളുമായി യുദ്ധത്തിനില്ല: സമരത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് കോടിയേരി