Webdunia - Bharat's app for daily news and videos

Install App

പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററിൽ പറന്ന് ആരാധകർ, വീഡിയോ പങ്കുവച്ച് താരം !

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2019 (12:37 IST)
പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഒരു സൂപ്പർസ്റ്റാറിന്റെയും അദ്ദേഹത്തിന്റെ ആരാധകനായ മോട്ടോർ വെഹികിൾ ഇൻസ്‌പെക്ടറുടെയും കഥ പറയുന്ന സിനിമയിൽ സൂപ്പർ സ്റ്റാറായാണ് പൃഥ്വി വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ യാഥാർത്ഥ ജീവിതത്തിൽ തന്റെ ആരാധകർക്കൊപ്പം ഒരു ഹെലികോപ്റ്റർ യാത്ര തന്നെ നടത്തിയിരിക്കുകയാണ് താരം.
 
ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പൃഥ്വി തന്റെ ആരാധകർക്കൊപ്പം ഹെലികോപ്റ്റർ യാത്ര നടത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ മത്സരത്തിൽ വിജയികളായ നാലുപേർക്കാണ് താരത്തോടൊപ്പം ആകാശ യാത്ര നടത്താനുള്ള അവസരം ലഭിച്ചത്.
 
ബിജിത ജനാർദനൻ, ഹാരിസ് പാലത്, അരുൺ കെ. ചെറിയാൻ, ജിഷ്ണു രാജീവ് എന്നിവരാണ് പൃഥ്വിക്കൊപ്പം ഹെലികോപ്റ്റർ യാത്രാ നടത്താൻ അവസരം ലഭിച്ച ആരാധകർ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലൂടെയായിരിക്കും ആകാശയാത്ര ഹെലികോപ്റ്റർ യാത്ര ആരംഭിക്കുന്നതിന്റെ ദൃശ്യങ്ങൾ പൃഥ്വിരാജ് സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments