Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംജിയുടെ മൂന്നാമൻ കരുത്തുറ്റ മാക്സസ് ഡി 90, എത്തുക സ്വന്തം എഞ്ചിനിൽ !

എംജിയുടെ മൂന്നാമൻ കരുത്തുറ്റ മാക്സസ് ഡി 90, എത്തുക സ്വന്തം എഞ്ചിനിൽ !
, വ്യാഴം, 26 ഡിസം‌ബര്‍ 2019 (19:55 IST)
ചൈനീസ് കമ്പനിയായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ഐക്കോണിക് ബ്രിട്ടീഷ് ബ്രാൻഡ് എംജി ഇന്ത്യൻ വിപണിയിൽ ചിറക് വിരിക്കാൻ ഒരുങ്ങുകയാണ്. അദ്യ വാഹനം ഹെക്ടറിന് പിന്നാലെ. ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ്‌യുവിലെ എംജി ഇന്ത്യൻ വിപണിയിൽ  അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അടുത്ത വാഹനത്തെ കൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എംജി.
 
മാക്സസ് ഡി90 എന്ന കരുത്ത എസ്‌യുവിയെയാണ് മൂന്നാമനായി എംജി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ചൈനീസ് വിപണിയിൽ വിൽപ്പനയിലുള്ള വാഹനത്തിൽ ഫിയറ്റ് ക്രൈസ്‌ലർ വികസിപ്പിച്ച 2.0 പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ എസ്എഐസി സ്വയം വികസിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനിലായിരിക്കും ഇന്ത്യൻ വിപണിയിൽ വാഹനം എത്തുക എന്ന പ്രത്യേകതയും ഉണ്ട്. 
 
കരുത്ത് വെളിവാകുന്ന രൂപ ഭംഗിയുള്ള ഡിസൈനാണ് മാക്സസ് ഡി 90യ്ക്കുള്ളത്. വലിയ ഗ്രില്ലുകളും വശങ്ങളിലേക്ക് നീണ്ടുപോകന്ന ഹെഡ്‌ലാമ്പുകളും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു. വശങ്ങളിൽ മസ്കുലറായ ബോഡി ലൈനുകൾ കാണാം. 5,005 എംഎം നീളവും, 1,932 എംഎം വീതിയും, 1,875 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 2,950 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്.
 
ഹെക്ടറിലേതിന് സമാനമായ ഡിജിറ്റൽ ഇൻഫോടെയിൻമെന്റ് സിസ്റ്റവും, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് മാക്സസ് ഡി 90യുടെ ഇന്റീരിയറിലും ഒരുക്കിയിരിക്കുന്നത്. പനോരമിക് സണ്ണ്റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയിലും മികച്ച് നിൽക്കുന്നതാണ് വാഹനം, ആറ് എയർ ബാഗുകൾ വാഹനത്തിൽ ഉണ്ടാകും. ഇബിഡിയോടുകൂടിയ എബിഎസ്, ഹിൽ അസിസ്റ്റ്, ചൈൽഡ് സീറ്റ് മൗണ്ട് എന്നി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഉണ്ടാകും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്‌മസ് തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് 51.65 കോടിയുടെ മദ്യം !