സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി വിദ്യാ ബാലൻ
സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി വിദ്യാ ബാലൻ
Publish Date: Fri, 27 Jul 2018 (17:55 IST)
Updated Date: Fri, 27 Jul 2018 (17:58 IST)
സോഷ്യല്‍ മീഡിയയില്‍ തന്നെ ബോഡിഷെയ്മിങ് നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി നടി വിദ്യബാലൻ. "എവിടെ പോയാലും ആളുകള്‍ എന്റെ ശരീരത്തെക്കുറിച്ച് ബോധവാന്മാരാണ്, തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായല്ല". പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് താരം തന്റെ മനസുതുറന്നത്.
എന്റെ ശരീരം എന്റേതുമാത്രമാണ്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം കൊടുത്തിട്ടില്ല. അങ്ങനെ സംസാരിക്കുന്നത് എനിക്ക് ഇഷ്ടവുമല്ലെന്നും വിദ്യ പറഞ്ഞു.
നിരവധി തവണ എനിക്ക് ബോഡിഷെയ്മിങ് സംഭവിച്ചു കഴിഞ്ഞു. ഇനി അത് അനുവദിക്കുകയില്ല എന്നും വിദ്യാബാലന്‍ പറഞ്ഞു.