Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സന്തോഷവാര്‍ത്ത കൂടി..നയന്‍താരയ നെഞ്ചോട് ചേര്‍ത്ത് വിഘ്‌നേഷ്, കാര്യം നിസ്സാരം

Vignesh Shivan nayanthara 9skinofficial India

കെ ആര്‍ അനൂപ്

, ശനി, 30 സെപ്‌റ്റംബര്‍ 2023 (08:52 IST)
നയന്‍താരയും വിഘ്‌നേഷ് ശിവനും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. മക്കളുടെ പിറന്നാള്‍ ഇക്കഴിഞ്ഞ ദിവസമാണ് ആഘോഷമാക്കിയത്. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് താര ദമ്പതിമാര്‍.
 
നയന്‍താരയെ സ്‌നേഹത്തോടെ തങ്കമേ എന്നാണ് വിഘ്‌നേഷ് വിളിക്കാറുള്ളത്. തന്റെ പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിക്കി ഇക്കാര്യം അറിയിച്ചത്.
 
'ജീവിതത്തില്‍ ആകെ ഒരു തന്ത്രമാണ് ഞങ്ങള്‍ക്കുള്ളത്. കാര്യങ്ങള്‍ നടപ്പിലാക്കുക എന്നതാണത്. എന്റെ ഊര്‍ജത്തിലും, ജീവിതത്തിലും ബിസിനസിലും പങ്കാളിയായ തങ്കത്തിന് എന്റെ സ്‌നേഹം.ഞങ്ങള്‍ക്ക് മേല്‍ എല്ലാ അനുഗ്രഹങ്ങളും തുടരും എന്ന് ഈശ്വരന്‍ പറയുന്നു. ആ ആത്മവിശ്വാസത്തോടു കൂടി, സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ കഠിനാധ്വാനം ആരംഭിക്കട്ടെ. പുതിയൊരു ലോകത്തേക്ക് ചുവടുവെക്കുന്നു. അതിപ്പോള്‍ തന്നെ നല്ലതാണ്',-വിഘ്‌നേഷ് ശിവന്‍ എഴുതിയത്.
ഇന്ത്യക്ക് പുറത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് നയന്‍താരയും ഭര്‍ത്താവും. മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കൂടെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ 'നയന്‍ സ്‌കിന്‍' ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോമിലൂടെ വില്പന ആരംഭിച്ചിരുന്നു. നിലവില്‍ അഞ്ചല്‍പനങ്ങളാണ് ഇവര്‍ക്കുള്ളത്.ബൂസ്റ്റര്‍ ഓയില്‍, ആന്റി ഏജിംഗ് സീറം, ഗ്ലോ സീറം, നൈറ്റ് ക്രീം, ഡേ ക്രീം തുടങ്ങിയവയുടെ വില 999 മുതല്‍ 1899 വരെയാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kannur Squad First Day Collection: ബോക്‌സ്ഓഫീസില്‍ ആളിക്കത്തി കണ്ണൂര്‍ സ്‌ക്വാഡ്; മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ഹിറ്റിലേക്ക് ! ആദ്യദിന കളക്ഷന്‍ ഇങ്ങനെ