Webdunia - Bharat's app for daily news and videos

Install App

അണിയറയിൽ ഒരുങ്ങുന്നത് ദളപതി 63; മാസ്സ് എന്റര്‍ടെയിനര്‍ ഉറപ്പിച്ച്‌ വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും

അണിയറയിൽ ഒരുങ്ങുന്നത് ദളപതി 63; മാസ്സ് എന്റര്‍ടെയിനര്‍ ഉറപ്പിച്ച്‌ വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (10:26 IST)
കേന്ദ്ര സര്‍ക്കാരിനെ പോലും സമ്മര്‍ദ്ദത്തിലാക്കിയ മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിനൊരുങ്ങുന്നു. വിജയുടെ കരിയറിലെ 63മത് സിനിമയായതുകൊണ്ടുതന്നെ ദളപതി63 എന്ന പേരിലാണ് ചിത്രം പ്രാരംഭത്തില്‍ അറിയപ്പെടുക.
 
അടുത്ത ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നും  ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതി വ്യക്തമാക്കി.
 
സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിഗ് ബജറ്റ് ചിത്രമാകും വിജയ് - ആറ്റ്ലി കൂട്ടുകെട്ടിലെ അടുത്ത സിനിമയുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
 
മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ശക്തമായ തിരക്കഥയാണ് പുതിയ സിനിമയ്‌ക്കായി ആറ്റ്‌ലി തയ്യാറാക്കിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ ആറ്റ്‌ലിയുടെ പുതിയ ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments