അന്ന് രശ്മികയുടെ രക്ഷകനായത് വിജയ് ദേവരകൊണ്ട, ഓര്‍മ്മയുണ്ടോ ആ സംഭവം? നടിയുടെ വിവാഹനിശ്ചയത്തിനുശേഷം നടന്നത് ഇപ്പോഴും അജ്ഞാതം

കെ ആര്‍ അനൂപ്
ബുധന്‍, 10 ജനുവരി 2024 (09:10 IST)
നടി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഉടന്‍ വിവാഹിതരാകുമെന്നും ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടക്കുമെന്നും ഈയടുത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്ന് താരങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചു കഴിഞ്ഞു.
 
രശ്മികയുമായി ബന്ധപ്പെട്ട വിവാഹ വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമായല്ല. നേരത്തെ കന്നഡ നടന്‍ രക്ഷിത് ഷെട്ടിയുമായി നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. ഇരുവരുടെയും വേര്‍പിരിയലിനെ പിന്നിലേക്ക് കാരണം ഇപ്പോഴും അജ്ഞാതമാണ്. അതേസമയം 2019 ഒരു പരിപാടിക്കിടയില്‍ ഈ വിവാഹനിശ്ചയവും അതിനു ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചും ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു. ALSO READ: ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
 
അന്ന് രശ്മികയുടെ കൂടെയുണ്ടായിരുന്ന വിജയ് ദേവരക്കൊണ്ട ചോദ്യത്തെ തടഞ്ഞു. 'ഡിയര്‍ കോമ്രേഡ്' എന്ന എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് ആയിരുന്നു ചോദ്യം രശ്മികക്ക് നേരെ വന്നത്. ചോദ്യം ചോദിച്ച ഉടന്‍ വിജയ് ചാടി എണീറ്റ് ചോദ്യത്തെ നേരിട്ടു. 'എനിക്ക് നിങ്ങളുടെ ചോദ്യം പോലും അറിയില്ല... പക്ഷെ അത് മറ്റാരെയും ബാധിക്കുന്ന കാര്യമല്ല. എനിക്കാ ചോദ്യം പോലും മനസ്സിലാകുന്നില്ല ... ഇത് എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുക,' വിജയ് ചോദിച്ചു
 
'കിരിക് പാര്‍ട്ടി' എന്ന സിനിമയില്‍ രക്ഷിത് ഷെട്ടിയുടെ നായികയായി രശ്മിക അഭിനയിച്ചു കൊണ്ടാണ് അരങ്ങേറ്റം പൊരിച്ചത്. വൈകാതെ തന്നെ ഇരുവരുടെയും വിവാഹനിശ്ചയവും നടന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments