Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇളയദളപതി വിജയ് മലയാളത്തിൽ!

വിജയ് മലയാളത്തിൽ! ആദ്യ ചിത്രം യുവതാരങ്ങൾക്കൊപ്പം!

ഇളയദളപതി വിജയ് മലയാളത്തിൽ!
, വ്യാഴം, 27 ഏപ്രില്‍ 2017 (15:11 IST)
തമിഴിലേയും തെലുങ്കിലേയും സൂപ്പർതാരങ്ങൾ മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവരാണ്. തമിഴിൽ നിന്നും ധനുഷ്, വിക്രം, ആര്യ, ശരത് കുമാർ, ജീവ എന്നിവർ മലയാളത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ഇവരിൽ ചിലർ കേന്ദ്ര കഥാപാത്രമായപ്പോൾ മറ്റു ചിലർ അതിഥി കഥാപാത്രമായിട്ടാണ് എത്തിയത്. തമിഴിലെ ഇളയദളപതി വിജയ് മലയാളത്തിൽ എത്തുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്.
 
മലയാളത്തിലെ യുവതാരനിരയ്ക്കൊപ്പമായിരിക്കും വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് വിജയ് എത്തുക. വിജയ് ആയി തന്നെ അതിഥി വേഷത്തിലാണ് താരം ചിത്രത്തിലെത്തുക. വിജയ്‌യെ സിനിമയിൽ എത്തിക്കുന്നതിനായിട്ടുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.  
 
തമിഴ് നാട്ടിലും കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറിയ പോക്കിരി എന്ന വിജയ് ചിത്രത്തിന്റെ ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. ഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് വിജയ്. അതുകൊണ്ട് തന്നെ അണിയറ പ്രവർത്തകരുടെ ആഗ്രഹം വിജയ് നിരസിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടം കോമഡിയാണ്, പക്ഷേ മമ്മൂട്ടി ഗുണ്ടയാണ്!