'ഞാൻ ഇങ്ങനെയാണ്, പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല'

'ഞാൻ ഇങ്ങനെയാണ്, പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല'

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (13:48 IST)
തന്റെ അഭിനയ മികവ് കൊണ്ട് തമിഴിൽ മാത്രമല്ല സിനിമാപ്രേമികളുടെ മനസ്സിലൊട്ടാകെ ഇടം നേടിയ താരമാണ് വിജയ് സേതുപതി. വർഷങ്ങളോളം ജൂനിയർ ആർട്ടിസ്‌റ്റായി കഷ്‌ടപ്പെട്ടതിന് ശേഷമാണ് അദ്ദേഹം നായകന്റെ റോളിൽ എത്തുന്നത്. പല അഭിമുഖങ്ങളിലും താരം ഇക്കാര്യം പ്രേക്ഷകരുമൊത്ത് പങ്കുവെച്ചിട്ടുമുണ്ട്.
 
നടനാകുന എന്ന ലക്ഷ്യം തന്നെയാണ് ജൂനിയർ ആർട്ടിസ്‌റ്റായി തന്നെ സിനിമയിൽ നിർത്തിയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന് പിന്നിലും കഥകൾ ഏറെയാണ്. 'ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് ലഭിക്കാതിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ ഞാന്‍ എത്തിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. ഒരു അഭിനേതാവ് അങ്ങനെയാവണമെന്നാണ് എന്റെ അഭിപ്രായം' എന്നും വിജയ് സേതുപതി പറയുന്നു.
 
'എത്രത്തോളം സമയം സിനിമയില്‍ ഉണ്ടെന്നല്ല ആ കഥാപാത്രത്തിന്റെ സ്വാധീനമാണ് പ്രധാനം. താരമാകാനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും ശ്രമിക്കുന്നത്. സ്വാഭാവികമായ ശൈലി പിന്തുടരാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരിക്കലും പ്രത്യേകമായൊരു ശൈലി പിന്തുടര്‍ന്നിട്ടില്ലെ'ന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments