മമ്മൂട്ടിയുടെ ഗ്രേറ്റ്‌ഫാദര്‍ വിജയ് സേതുപതി റീമേക്ക് ചെയ്യും?

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (17:03 IST)
മലയാളത്തിലെ പണം‌വാരിപ്പടങ്ങളില്‍ മുന്‍‌നിരയിലാണ് ‘ദി ഗ്രേറ്റ്ഫാദര്‍’. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ആ ഇമോഷണല്‍ ത്രില്ലര്‍ റീമേക്ക് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ ഏറെക്കാലമായി നടക്കുന്നു. 
 
ഈ സിനിമ റീമേക്ക് ചെയ്യാന്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി പ്ലാന്‍ ചെയ്യുന്നുണ്ടോ എന്ന സംശയത്തിലാണ് ഇപ്പോള്‍ കോളിവുഡ്. വിജയ് സേതുപതിക്ക് അങ്ങനെ ഒരാഗ്രഹമുണ്ടായിട്ടുള്ളതായാണ് കോടമ്പാക്കത്തെ പിന്നാമ്പുറ സംസാരം.
 
ഇപ്പോള്‍ അഭിമുഖങ്ങളിലൊക്കെ, ‘ഗ്രേറ്റ്ഫാദര്‍’ കണ്ട അനുഭവത്തേക്കുറിച്ചും ആ സിനിമയുടെ മേക്കിംഗ് സ്റ്റൈല്‍ സ്വാധീനിച്ചതിനെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുകയാണ് വിജയ് സേതുപതി. ഇതൊക്കെ കാണുമ്പോഴാണ് ഡേവിഡ് നൈനാന്‍ എന്ന തകര്‍പ്പന്‍ ഹീറോയെ അവതരിപ്പിക്കാന്‍ വിജയ് സേതുപതി മനസുകൊണ്ട് തയ്യാറെടുത്തുവോ എന്ന തോന്നലുണരുന്നത്.
 
മമ്മൂട്ടി അനശ്വരമാക്കിയ ഡേവിഡ് നൈനാനെ അത്രയും ആഴത്തില്‍ പുനരവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വിജയ് സേതുപതി അതിന് തയ്യാറാകുമോ എന്നത് കാത്തിരുന്ന് കാണാം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹനീഫ് അദേനിയുടെ മിഖായേലില്‍ നിവിന് നായിക മഞ്ജിമ!