Webdunia - Bharat's app for daily news and videos

Install App

മാസ്റ്ററിലെ വില്ലൻ വേഷം തെരഞ്ഞെടുക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് വിജയ് സേതുപതി

Webdunia
വെള്ളി, 7 ഫെബ്രുവരി 2020 (17:54 IST)
ജൂനിയര്‍ ആര്‍ടിസ്റ്റായി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ മുൻനിര അഭിനയതാവായി മാറിയ താരമാണ് തമിഴകത്തിന്റെ സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതി. ലാളിത്യമാർന്ന പെരുമാറ്റവും ആരാധകരോടുള്ള സ്നേഹവുമാണ് താരത്തെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ എത്തുക. മികച്ച കഥാപാത്രങ്ങളെയാണ് താരം സിനിമയിൽ തിരഞ്ഞെടുക്കാറുള്ളത്.
 
നായകനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ വില്ലനായി എത്താനും താരത്തിന് മടിയില്ല. രജനീകാന്ത് ചിത്രമായ പേട്ടയിൽ താരം വില്ലനായി വേഷമിട്ടിരുന്നു. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. സിനിമയിൽ വില്ലൻ കഥാപാത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ വിജയ് സേതുപതി.
 
ലോകേഷ് കനകരാജ് വന്ന് സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ കഥാപാത്രത്തെ  തനിക്ക് ഇഷ്ടമായി എന്ന് വിജയ് സേതുപതി പറയുന്നു. വിദ്യാഭ്യാസ മേഖകയിലെ കച്ചവടത്തെ കുറിച്ചും അഴിമതികളെ കുറിച്ചും പറയുന്ന സിനിമയാണ് മാസ്റ്റർ. സിനിമയിൽ പ്രൊഫസറുടെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം സൂപ്പർ താരം വിജയ് മാസ്റ്ററിന്റെ ലൊക്കേഷനിൽ തിരികെയെത്തിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments