Webdunia - Bharat's app for daily news and videos

Install App

തൂപ്പുകാരിയെ പ്രേമിച്ച് ജയറാം, നിഗൂഢതയുമായി വിജയ് സേതുപതി !

തൂപ്പുകാരിയെ പ്രേമിച്ച് ജയറാം, നിഗൂഢതയുമായി വിജയ് സേതുപതി !

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (16:29 IST)
വിജയ് സേതുപതിയുടെ മലയാളം എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു മലയാളികളായ സിനിമ പ്രേമികൾ. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ കൈയോപ്പ് പതിപ്പിച്ച നടൻ ആയതുകൊണ്ടുതന്നെ ഭാഷാഭേദമില്ലാതെ പ്രേക്ഷകർ ഈ നടനെ ഇഷ്‌ടപ്പെടുന്നു.
 
സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരം ഒരുപാട് കഷ്‌ടതകൾ അനുഭവിച്ചുകൊണ്ടാണ് ഈ തലത്തിൽ എത്തിയത്. വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയില്ല.
 
തമിഴ് സിനിമാ പ്രേമികളുടെ മക്കള്‍ സെല്‍വന്‍ ഇപ്പോൾ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പ്. വിജയ് സേതുപതിയുടെ ഈ വരവിനായി ആരാധകർ കാത്തിരിക്കുകയാണ്.

മാർക്കോണി മത്തായി എന്ന ചിത്രത്തിലാണ് ഇവർ ഒരുമിക്കുന്നത്. ഗോവ, ചെന്നൈ, എറണാകുളം, ചങ്ങനാശ്ശേരി എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. റേഡിയോ ആയിരിക്കും ചിത്രത്തിന്റെ പ്രധാന തീം എന്നും റിപ്പോർട്ടുകൾ ഉണ്ട്. 
 
ബാങ്കിലെ തൂപ്പുകാരിയായ അന്നയോടുള്ള മത്തായിയുടെ റൊമാൻസിനെ ചുറ്റിപ്പറ്റിയായിരിക്കും കഥ പോകുക. ചിത്രത്തിൽ വളരെ വ്യത്യസ്‌തമായ കഥാപാത്രമായിട്ടായിരിക്കും വിജയ് സേതുപതി എത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments