Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്കള്‍ക്കുമൊപ്പം ഓണം ആഘോഷിച്ച് വിജയ് സേതുപതി, നടന്റെ കുടുംബ വിശേഷങ്ങള്‍

Vijay sethupathi Vijay sethupathi Onam celebration Vijay sethupathi family Vijay sethupathi children's Vijay sethupathi family photo Vijay sethupathi childrens photo Vijay sethupathi son Vijay sethupathi daughter Vijay sethupathi age Onam celebration Kerala news Malayalam cinema Tamil cinema news

കെ ആര്‍ അനൂപ്

, വ്യാഴം, 31 ഓഗസ്റ്റ് 2023 (12:36 IST)
കേരളത്തോടും മലയാളികളോടും പ്രത്യേക ഇഷ്ടമാണ് തമിഴ് നടന്‍ വിജയ് സേതുപതിക്ക്. പലതവണ കുടുംബത്തോടൊപ്പം കേരളം കാണാനും അദ്ദേഹം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഭാര്യ ജെസിക്കും മക്കള്‍ക്കുമൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.മക്കളായ സൂര്യ, ശ്രീജ എന്നിവരെയും പുറത്തുവന്ന ചിത്രത്തില്‍ കാണാം. 
 
ഓണം ആയതിനാല്‍ ഷര്‍ട്ടും മുണ്ടും ഒക്കെ ധരിച്ച് മലയാളി ലുക്കിലാണ് താരത്തെ കാണാനായത്.ദുബായില്‍ ജോലി ചെയ്തിരുന്ന സമയത്താണ് വിജയ് സേതുപതിയുടെ പ്രണയത്തിന് തുടക്കമായത്. ഭാര്യയായ ജെസ്സിയെ ഇന്റര്‍നെറ്റിലൂടെയാണ് വിജയ് പരിചയപ്പെടുന്നത്. പിന്നെ നീണ്ട നാളത്തെ പ്രണയകാലം. ഒടുവില്‍ 2003 ല്‍ ആയിരുന്നു താരം വിവാഹിതനായത്.
 
നാനും റൌഡി താന്‍, സിന്ധുബാദ് തുടങ്ങിയ സിനിമകളില്‍ വിജയ് സേതുപതിയുടെ മകന്‍ അഭിനയിച്ചു. മകള്‍ ശ്രീജ മുകിഴ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. നടന്റെ ഇനി വരാനിരിക്കുന്നത് ഒരു തമിഴ് വെബ് സീരീസ് ആണ്. വിട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ രണ്ടാം ഭാഗവും ഒരുങ്ങുന്നു.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മിനിറ്റിന് ഒരു കോടി, രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി, ട്രോള്‍ പേജുകളില്‍ നിറഞ്ഞ് ഉര്‍വശി റൗട്ടേല