'ചിയാന്‍ 60'ല്‍ വിജയ് സേതുപതി ? ധ്രുവ് വിക്രമിനൊപ്പമുളള ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്
ശനി, 10 ഏപ്രില്‍ 2021 (12:40 IST)
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം തിരക്കുള്ള നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. അടുത്തിടെ യുവതാരം ധ്രുവ് വിക്രമായി അദ്ദേഹം ഒരു കൂടിക്കാഴ്ച നടത്തി. ചിത്രം ധ്രുവ് തന്നെയാണ് പങ്കുവെച്ചത്. വിജയ് സേതുപതി യെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണെന്ന് നടന്‍ കുറിച്ചു. ആരാധകര്‍ക്കിടയില്‍ ചിത്രം വൈറല്‍ ആണ്. നിരവധി ഫാന്‍ പേജുകളിലൂടെ ഈ ഫോട്ടോ ആരാധകര്‍ പങ്കുവെച്ചു.
 
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധ്രുവ് വിക്രത്തിന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ അതിനിടെ പ്രചരിച്ചു.
 
'ആദിത്യവര്‍മ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ധ്രുവ് ഇപ്പോള്‍ 'ചിയാന്‍ 60' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. ആദ്യമായി തന്റെ അച്ഛനുമായി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടുന്നതിന്റെ സന്തോഷത്തിലാണ് ധ്രുവ്. ഈ ആക്ഷന്‍ ഡ്രാമക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments