വിജയ് സേതുപതി-പൊന്റാം ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'വിഎസ്പി 46' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ഇതിനുമുന്‍പും പോലീസ് യൂണിഫോമില്‍ നടന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയും സ്വഭാവത്തിലും ധാരാളം നര്‍മ്മം ഉണ്ടാകുമെന്ന് പൊന്റാം പറഞ്ഞു.
നായിക ഉള്‍പ്പെടെയുള്ള മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും. ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നതിനായി ചില ആര്‍ട്ടിസ്റ്റുകളുമായി ചര്‍ച്ച നടത്തുകയാണെന്നും സംവിധായകന്‍ പറഞ്ഞു. തേനി, ധനുഷ്‌കോടി, പൊള്ളാച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഡി ഇമ്മന്‍ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. ദിനേശ് കൃഷ്ണന്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്.