Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 25 दिसंबर 2024
webdunia

പൊതുവേദിയിൽ ട്രാൻസ്‌ജെൻഡേഴ്സിനെ ചേർത്തു നിർത്തി വിജയ് സേതുപതി

'എന്നും ഇവരോടൊപ്പം, മാറ്റി നിർത്തപ്പെടേണ്ടവരല്ല': ട്രാൻസ്‌ജെൻഡേഴ്സിനെ ചേർത്തു നിർത്തി വിജയ് സേതുപതി

പൊതുവേദിയിൽ ട്രാൻസ്‌ജെൻഡേഴ്സിനെ ചേർത്തു നിർത്തി വിജയ് സേതുപതി
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (15:03 IST)
നമ്മുടെ സമൂഹം പൊതുവേ ട്രാൻസ്‌ജെൻഡേഴ്സിനെ അവഗണിക്കുകയാണ് പതിവ്. ട്രാൻസ്ജെൻഡേഴ്സിൽ നിന്നും നിരവധി കാര്യങ്ങൾ നമുക്കും പഠിക്കാനുണ്ടെന്ന് നടൻ വിജയ് സേതുപതി. ട്രാൻസ്ജെൻഡേഴ്സ് ദൈവശാപം കിട്ടി പിറന്നവരാണെന്ന് പറയുന്ന സമൂഹത്തോട് അവർ 'ദൈവത്തിന്റെ ആൾരൂപങ്ങൾ' ആണെന്ന് വിളിച്ച് പറഞ്ഞിരിക്കുകയാണ് താരം. 
 
അടുത്തിടെ ട്രാൻസ്‌ജെൻഡേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം അവർക്ക് പിന്തുണ അറിയിച്ചത്. ഒരു മനുഷ്യനെ മതമോ ജാതിയോ നിറമോ നോക്കാതെ ഇതിന്റെ ഒന്നും വേർതിരിവില്ലാതെ എങ്ങനെ സ്നേഹിക്കണമെന്ന് ട്രാൻസ്‌ജെൻഡേഴ്സിനെ നോക്കി പഠിക്കണമെന്ന് താരം പറഞ്ഞു. 
 
ട്രാൻസ്‌ജെൻഡേഴ്സ് ആയിട്ടാണ് താരം തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുംതോറും അവരോടുള്ള ബഹുമാനവും സ്നേഹവും വർധിച്ചിട്ടേ ഉള്ളുവെന്ന് താരം പറയുന്നു. 'സമൂഹത്തിൽ നിങ്ങൾ ഇനിയും ഉയർന്നു വരണം, നിങ്ങൾക്കായി നിങ്ങൾ തന്നെ പോരാടണം, ഇനിയും ഉയരങ്ങളിൽ എത്തണം' - വിജയ് സേതുപതി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ നല്ല മനസ്സിനു മുന്നിൽ നമിക്കുന്നു: ജോയ് മാത്യു