മോനെ അമൽ ഡേവിസെ, നീയോ? ഗോട്ടിലെ മൂന്നാം പാട്ടിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

അഭിറാം മനോഹർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (12:19 IST)
Vijay, GOAT
സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയും വെങ്കട് പ്രഭുവും ആദ്യമായി കൈകോര്‍ക്കുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമ. സയന്‍സ് ഫിക്ഷന്‍ ജോണറില്‍ പെടുന്ന സിനിമയാണെന്ന സൂചനയാണ് സിനിമയുടെ ടീസര്‍ നല്‍കിയിരുന്നത്. ഇതോടെ സിനിമയ്ക്കായുള്ള ആകാംക്ഷയും വര്‍ധിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ മൂന്നാമത്തെ ഗാനം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 
 വിജയെ ഡീ ഏജിംഗ് നടത്തിയിട്ടുള്ള ഗാനരംഗത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്. ഇതില്‍ വിജയുടെ ലുക്കിനെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് ലഭിക്കുന്നത്. ഡീ ഏജിംഗ് ചെയ്തതോടെ പ്രേമലുവിലെ അമല്‍ ഡേവിസിന്റെ ലുക്കാണ് വിജയ്‌ക്കെന്ന് പലരും അഭിപ്രായപ്പെടുന്നു. യുവാന്‍ ശങ്കര്‍ രാജ സംഗീതം ചെയ്ത ഗാനം നിരാശപ്പെടുത്തുന്നുവെന്നും അജിത്തിന് സഹായിക്കാന്‍ വിജയിയെ കോമാളിയാക്കുകയാണ് അജിത്തിന് മങ്കാത്ത സമ്മാനിച്ച വെങ്കട് പ്രഭുവെന്നും വരെ ആരാധകര്‍ പറയുന്നു.
 
 ചിത്രത്തിലെ ആദ്യഗാനമായ വിസില്‍ പോട് റിലീസായപ്പോഴും ഗാനങ്ങള്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്ന് ആരാാധകര്‍ പരാതി പറഞ്ഞിരുന്നു. ഇതിന് ശേഷം യുവാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുക വരെയുണ്ടായിരുന്നു.  200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഗോട്ട് എന്ന സിനിമയില്‍ വലിയ ഭാഗത്തിലും ഡീ ഏജ് ചെയ്ത വിജയ് കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ലിറിക്കല്‍ വീഡിയോയിലെ ചിത്രങ്ങള്‍ക്ക് വരെ വലിയ രീതിയില്‍ ട്രോള്‍ ലഭിക്കുമ്പോള്‍ സിനിമയെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ അഞ്ചിനാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തിയേറ്ററുകളിലെത്തുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments