Webdunia - Bharat's app for daily news and videos

Install App

ധ്രുവനച്ചത്തിരവും വിനായകന്‍ തന്റേതാക്കി മാറ്റി,ഫൈനല്‍ കട്ട് കണ്ടശേഷം സംവിധായകന്‍ ലിങ്കുസാമി

കെ ആര്‍ അനൂപ്
ബുധന്‍, 22 നവം‌ബര്‍ 2023 (11:15 IST)
ജയിലറിന് ശേഷം വിനായകന്റെ മികച്ചൊരു സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് ധ്രുവനച്ചത്തിരം നിരാശപ്പെടുത്തില്ല. നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്താന്‍ ഇരിക്കുന്ന വിക്രം ചിത്രത്തില്‍ മികച്ച പ്രകടനമാണ് വിനായകന്‍ കാഴ്ചവച്ചിരിക്കുന്നത്.തന്റെ പെര്‍ഫോമന്‍സ് കൊണ്ട് വിനായകന്‍ സിനിമ തന്റേതാക്കി മാറ്റിയെന്ന് ധ്രുവനച്ചത്തിരം ഫൈനല്‍ എഡിറ്റ് കണ്ട ശേഷം സംവിധായകന്‍ ലിങ്കുസാമി പറഞ്ഞു.
 
മുംബൈയില്‍ വച്ചാണ് ധ്രുവനച്ചത്തിരത്തിന്റെ ഫൈനല്‍ കട്ട് കണ്ടതെന്നും സിനിമ വളരെ ഗംഭീരമായിട്ടുണ്ടെന്നും സംവിധായകന്‍ ഗൗതം മേനോന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിങ്കുസാമിഎക്‌സ് പ്ലാറ്റ്‌ഫോമില്‍ എഴുതി.
<

Happened to see the final cut of #DhruvaNatchathiram in mumbai & it was just fantastic. well made, visuals on par with the best.@chiyaan was so cool & #vinayakan stole everything in the movie. huge cast & everyone were brilliant. @menongautham congrats brother, u along with…

— Lingusamy (@dirlingusamy) November 21, 2023 >
വിക്രമോ, ചിത്രത്തിന്റെ മറ്റ് അണിയറക്കാരോ സിനിമയുടെ പ്രമോഷന് വേണ്ടി ഇറങ്ങിയിട്ടില്ലെന്നാണ് സിനിമ ലോകത്തെ ഞെട്ടിക്കുന്നത്.ചിത്രം വീണ്ടും പ്രതിസന്ധിയിലായി എന്നാണ് അതിനിടെ പ്രചരിക്കുന്നത്. വിക്രം ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതുവരെയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയോ പ്രമോഷന്‍ നടത്തുകയോ ചെയ്തിട്ടില്ല. സംവിധായകന്‍ ഗൗതം മേനോന്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ യൂട്യൂബ് ചാനലില്‍ ദിവ്യദര്‍ശനിക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. 
 
ഇത്തവണയും സിനിമയുടെ റിലീസ് മാറ്റിവെക്കും എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

അടുത്ത ലേഖനം
Show comments