Webdunia - Bharat's app for daily news and videos

Install App

വിനായകന്റെ വില്ലനായി മമ്മൂട്ടി; ഇത്തവണ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍, അണിയറയില്‍ വമ്പന്‍മാര്‍

സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്

രേണുക വേണു
ശനി, 21 സെപ്‌റ്റംബര്‍ 2024 (16:17 IST)
Sushin Shyam, Mammootty and Vinayakan

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടേത് നെഗറ്റീവ് വേഷം. വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുക. പൊലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. ഈ കഥാപാത്രത്തിനായി പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെയാണ് ആദ്യം സമീപിച്ചതെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം അവര്‍ ഈ പ്രൊജക്ട് നിരസിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കും. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. ഈ മാസം അവസാനത്തോടെ നാഗര്‍കോവിലില്‍ വെച്ച് ചിത്രീകരണം ആരംഭിക്കും. 
 
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍ കെ ജോസ്. ജിതിന്‍ തന്നെയാണ് തിരക്കഥ. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിവടിച്ച് മീശ നീട്ടിവളര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ചെയ്ഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 
അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് സാരാംശം ഉള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്' എന്നാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

കലാപശ്രമം, ഫോൺ ചോർത്തൽ കേസിൽ അൻവറിനെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments