താലികെട്ടിനിടെ വരന്റെ അപ്രതീക്ഷിത ചുംബനം; വിനയന്റെ മകളുടെ വിവാഹം വ്യത്യസ്തമായത് ഇങ്ങനെ
താലികെട്ടിക്കഴിഞ്ഞ് വരൻ വധുവിനെ ചുംബിച്ചു; ചമ്മിയ ചിരിയോടെ വധു
സംവിധായകൻ വിനയന്റെ മകൾ നിഖിലയുടെ വിവാഹം കഴിഞ്ഞു. കൊച്ചിയിലെ ഭാസ്കരീയം വിവാഹ മണ്ഡപത്തിൽ വെച്ചാണ് വിവാഹം നടന്നത്. അമേരിക്കയിലെ ഗൂഗിൾ ഉദ്യോഗസ്ഥനായ നിഖിൽ മേനോനാണ് നിഖിലയുടെ കഴുത്തിൽ താലി ചാർത്തിയത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് വരൻ കരുതി വെച്ച സമ്മാനം വധുവിനെ അടക്കം എല്ലാവരേയും ഞെട്ടിച്ചു. താലികെട്ട് കഴിഞ്ഞയുടൻ വരൻ വധുവിന് നൽകിയത് സ്നേഹ ചുംബനം. ചമ്മലും ചിരിയും ഞെട്ടലും വധുവിന്റെ മുഖത്ത് കാണാം.
(ഫോട്ടോ കടപ്പാട്: സമയം)