ഇരയ്ക്കൊപ്പമെന്ന് പറയുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന വിനയൻ ഇരട്ടത്താപ്പിന്റെ പുതിയ മുഖം?
വിനയന്റെ പുതിയ പുഖം; വേട്ടക്കാരനും പിന്നെ ഇരയും, രണ്ടു വള്ളത്തിൽ കാലുവെയ്ക്കുക എന്ന് പറയുന്നത് ഇതിനെയോ?
സംവിധായകൻ വിനയനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക യൂണിയനെതിരെ കോമ്പറ്റീഷന്‍ കമ്മീഷനില്‍ വിനയന്‍ നല്‍കിയ പരാതിയില്‍ അന്തിമ വിധി വന്നിട്ടില്ലെന്നും വിചാരണ ഇപ്പോഴും നടക്കുകയാണെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിനയൻ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.
വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്‌ക്കൊപ്പമാണ് താനെന്ന് പറയുകയും ചെയ്യുന്ന വിനയന്‍ ഇരട്ടത്താപ്പിന്റെ പുതിയ രൂപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളി യൂണിയനുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിനയന്‍ എങ്ങനെയാണ് തൊഴിലാളി സ്‌നേഹി ആവുന്നതെന്നും അദ്ദേഹം ചോദിച്ചു. നീക്കത്തിനെതിരെ സിനിമാപ്രവർത്തകർ ഒരുമിച്ച് നിൽക്കുമെന്നും ബി ഉണ്ണികൃഷ്ണൻ ഒരു പരിപാടിയിൽ വ്യക്തമാക്കി.
തനിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയും, അഭിനേതാക്കളുടെ സംഘടനായ അമ്മയും വിലക്ക് ഏര്‍പ്പെടുത്തിയെന്നു കാണിച്ചു സംവിധായകന്‍ വിനയന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പരാതി സമര്‍പ്പിച്ചിരുന്നു.