Webdunia - Bharat's app for daily news and videos

Install App

'ഫഹദിന്റെ ഉള്ളിൽ ഒരു അപാര ഫിലിം മേക്കറുണ്ട്, സംവിധായകന്റെ കുപ്പായമണിയും'!

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (11:25 IST)
കയ്യെത്തും ദൂരത്ത് ആയിരുന്നു ഫഹദ് ഫാസിലിന്റെ ആദ്യ സിനിമ. ഫാസിലിന്റെ മകൻ ആയിട്ടും ആദ്യ ചിത്രം പരാജയമായത് ഫഹദിനെ ചില പാഠങ്ങൾ ഒക്കെ പഠിപ്പിച്ചു. സിനിമ പഠിക്കാൻ ഫഹദ് വിദേശത്ത് പോയി. വർഷങ്ങൾ കഴിഞ്ഞ് തിരിച്ചുവന്നു. ആ വരവ് വെറുതെയായില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഫഹദ് അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ്. ബോളിവുഡിലുമുണ്ട് ഫഹദിനെ ആരാധകർ. 
 
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ, ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് കുമാർ. വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രമായ അയാൾ ഞാനല്ല എന്ന സിനിമയിൽ ഫഹദ് ആയിരുന്നു നായകൻ.
 
 ഫഹദ് ഒരു നടൻ മാത്രമല്ല ഗംഭീര ഫിലിം മേക്കർ കൂടിയാണെന്ന് വിനീത് കുമാർ പറയുന്നു. ഫഹദിനെ കുറിച്ച് ആർക്കും അറിയാത്ത കാര്യമാണ് അതെന്നും തീർച്ചയായും ഫഹദ് ഭാവിയിൽ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും വിനീത് കുമാർ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
 
‘ഫഹദിനെ കുറിച്ച് നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഫഹദ് ഒരു ഉഗ്രൻ ഫിലിം മേക്കറാണ്. അത് എന്തായാലും ഭാവിയിൽ വരും. ഞാൻ കാണുന്ന അഭിമുഖങ്ങളിലെല്ലാം ഫഹദ് പറയാറുള്ളത് കാണുന്നുണ്ട്, ഫഹദ് ഒരു സിനിമ സംവിധാനം ചെയ്യില്ലെന്ന്. പക്ഷെ ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും അവൻ ഒരു സിനിമ സംവിധാനം ചെയ്യും. ഇപ്പോൾ വേണമെന്നില്ല. കാരണം അവനിപ്പോൾ അഭിനയത്തിന്റെ തിരക്കിലാണ്. ഫഹദ് എന്ന നടന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പക്ഷെ അത് കഴിയുമ്പോൾ ഫഹദ് എന്തായാലും ഒരു സിനിമ ചെയ്യും എന്നുറപ്പാണ്,’വിനീത് കുമാർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്

Sona Eldhose suicide: പോയി ആത്മഹത്യ ചെയ്തോളു, വാട്സാപ്പ് ചാറ്റുകളിൽ മർദ്ദിച്ചതിൻ്റെ തെളിവും, വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് റമീസിനെ അറസ്റ്റ് ചെയ്തു

വീടില്ലാത്തവർ ഇവിടെ നിൽക്കണ്ട, ഉടനെ വാഷിങ്ടൺ ഡിസി വിടണം: ഉത്തരവുമായി ട്രംപ്

ഒരു പ്രസ് ബാഡ്ജ് തീവ്രവാദത്തിനുള്ള ഒരു കവചമല്ല; കൊല്ലപ്പെട്ട അല്‍ജസീറ മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് നേതാവെന്ന് ഇസ്രയേല്‍

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

അടുത്ത ലേഖനം
Show comments