Webdunia - Bharat's app for daily news and videos

Install App

പ്രണവിനെ കാണുമ്പോള്‍ ലാലേട്ടന്‍ തന്നെയാണോ നടന്നുവരുന്നതെന്ന് തോന്നാറുണ്ടെന്ന് വിനീത് ശ്രീനിവാസന്‍

Webdunia
ശനി, 26 ഫെബ്രുവരി 2022 (16:37 IST)
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് വാചാലനായി ഹൃദയം സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. പ്രണവിനെ കാണുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ വരുന്നതെന്ന് തനിക്ക് തോന്നാറുണ്ടെന്ന് വിനീത് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടത്തില്‍ ഒരാളാകുന്ന ആളാണ് പ്രണവ്. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി അയാള്‍ ഒന്നും ചെയ്യാറില്ല. എല്ലാവരും തനിക്ക് ചുറ്റും നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവവും പ്രണവിനില്ലെന്നും വിനീത് പറഞ്ഞു.
 
ലൊക്കേഷനില്‍ പ്രണവ് ഇല്ലാത്ത സീനുകളാണെങ്കില്‍ പുള്ളിക്കാരന്‍ ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലായിരിക്കും. ചിലപ്പോള്‍ ക്യാമറയ്ക്ക് അടുത്തു കാണും. പക്ഷേ, ക്യാമറക്കണ്ണിലൂടെ നോക്കുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ വരുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാകും, പേടി തോന്നുമെന്നും വിനീത് പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments