മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് സിനിമ നേടിയത് 17.80 കോടിയാണ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷനാണ് ഇത്.
ഫെബ്രുവരി 18 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനെതിരെ വ്യാപക ഡീഗ്രേഡിങ്ങും നടക്കുന്നുണ്ട്.
18 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ തന്നെ പ്രതീക്ഷിച്ച കളക്ഷന്‍ നേടാനായില്ലെന്നും .9.67 കോടി മാത്രമേ ആറാട്ട് ഇതുവരെ നേടിയിട്ടുള്ളൂ എന്നു വരെയുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു.