Webdunia - Bharat's app for daily news and videos

Install App

വിനോദയാത്രയിലെ ദിലീപിന്റെ ചേച്ചി, നടന്‍ പാര്‍ഥിപന്റെ ഭാര്യയായിരുന്നോ? നടി സീതയുടെ ജീവിതം ഇങ്ങനെ

Webdunia
തിങ്കള്‍, 2 ഒക്‌ടോബര്‍ 2023 (10:10 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സീത. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 1967 ജൂലൈ 13 നാണ് താരത്തിന്റെ ജനനം. സീതയ്ക്ക് ഇപ്പോള്‍ 56 വയസ്സാണ് പ്രായം. 
 
1985 ല്‍ ആണ്‍ പാവം എന്ന ചിത്രത്തിലൂടെയാണ് സീതയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം അഭിനയിച്ചു. തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, ഗ്രാന്റ്മാസ്റ്റര്‍, മൈ ബോസ്, പട്ടം പോലെ, ചാര്‍ലി, ഊഴം, ലൗ ആക്ഷന്‍ ഡ്രാമ എന്നിവയാണ് സീതയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. വിനോദയാത്രയില്‍ ദിലീപിന്റെ ചേച്ചിയായും മൈ ബോസില്‍ ദിലീപിന്റെ അമ്മയായുമാണ് താരം അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ആറാട്ടാണ് സീത അവസാനമായി അഭിനയിച്ച മലയാള സിനിമ. 
 
പ്രശസ്ത നടന്‍ പാര്‍ഥിപനെയാണ് സീത ആദ്യം വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 1990 ല്‍ ആയിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ വിവാഹമോചിതരായി. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അകല്‍ച്ച. പാര്‍ഥിപനില്‍ നിന്ന് താന്‍ കൂടുതല്‍ സ്നേഹവും പരിഗണനയും ആഗ്രഹിച്ചിരുന്നെന്നും അത് ലഭിക്കാതെ വന്നതോടെയാണ് ആ ബന്ധം അകലാന്‍ തുടങ്ങിയതെന്നും സീത പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 
2010 ല്‍ ടെലിവിഷന്‍ അഭിനേതാവ് സതീഷിനെ സീത വിവാഹം കഴിച്ചു. 2016 ല്‍ ഈ ബന്ധവും നിയമപരമായി പിരിഞ്ഞു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments