Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂക്ക... മമ്മൂക്ക... ഇങ്ങോട്ട് വന്നേ'; ഗാനഗന്ധർവൻ ഷൂട്ടിങ് തടസ്സപ്പെടുത്തിയ കുഞ്ഞ് ആരാധിക !

'മമ്മൂക്ക... മമ്മൂക്ക... ഇങ്ങോട്ട് വന്നേ'; ഗാനഗന്ധർവൻ ഷൂട്ടിങ് തടസ്സപ്പെടുത്തിയ കുഞ്ഞ് ആരാധിക !
, വ്യാഴം, 13 ജൂണ്‍ 2019 (13:44 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ഷൂട്ടിംഗ് തടസപ്പെടുത്തിയ ‘ആരാധികയെ’ പരിചയപ്പെടുത്തുകയാണ് രമേഷ് പിഷാരടി. മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ കൊച്ചുആരാധികയെ കണ്ട് സോഷ്യൽ മീഡിയയ്ക്കും കൌതുകം. 
 
ഗാനഗന്ധർവ്വന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. സ്റ്റേജിൽ വെച്ച് മമ്മൂട്ടി പാടുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഇതിനിടയിൽ സ്റ്റേജിനു വെളിയിൽ തന്റെ അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞുപെണ്ണ് ‘മമ്മൂക്ക... മമ്മൂക്ക.. ഇങ്ങോട്ട് വാന്നേ...’ എന്ന് വിളിച്ച് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. 
 
ടേക്ക് പോകാൻ രമേശ് പിഷാരടി നിർദേശം നൽകിയിട്ടും കുഞ്ഞു ആരാധിക മമ്മൂട്ടിയെ വിളിക്കുന്നത് തുടർന്നു. തന്നെ സ്നേഹത്തോടെ വിളിച്ച കുഞ്ഞു ആരാധികയ്ക്ക് മമ്മൂട്ടി ഒരു ഫ്ലൈയിങ് കിസ്സും നൽകി. ഇത് ആരാധകർ ഏറ്റെടുത്തു. 
 
'ഗാനഗന്ധർവൻ ഷൂട്ടിങ് തടസ്സപ്പെടുത്തിയ ആൾ ഇയാളാണ്,' എന്നൊരു അടിക്കുറിപ്പോടെയാണ് രമേശ് പിഷാരടി വിഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമാന്തയുടെ ആ മറുപടി കേട്ട് ആരാധകർ ഞെട്ടി !