Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'നിപ്പ’ എങ്ങനെ മോഷ്ടിക്കും? ആഷിഖ് അബുവിന് ‘വൈറസ്’ പുറത്തിറക്കാൻ കഴിയില്ല?!

നിപ്പ
, വെള്ളി, 8 ഫെബ്രുവരി 2019 (08:04 IST)
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു നിപ്പ വൈറസ്. ഈ സംഭവത്തിന്റെ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ റിലീസിന് എറണാകുളം സെഷന്‍സ് കോടതി സ്‌റ്റേ വിധിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 
 
സ്റ്റേ വിധിച്ചത് കഥ മോഷ്ടിച്ച് എന്ന പേരിൽ ഉദയ് അനന്തൻ നൽകിയ പരാതിയിലാണെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ സ്റ്റേ വന്നത് കഥ മോഷ്ടിച്ചതിനെതിരല്ല, മറിച്ച് സിനിമയുടെ പേരിനെതിരെയാണ്. നിപ്പ കേരളത്തിൽ പടർന്നു പിടിച്ച സമയത്ത് തന്നെ ആലോചിച്ച ചിത്രമാണിതെന്നും യു കെ , പാരിസ് പ്രൊഡക്ഷൻ കമ്പനികളുമായി ചേർന്ന് ഉദയ് അനന്തൻ സിനിമയുടെ കഥയും തിരക്കഥയും പൂർത്തി ആക്കിയിരുന്നു .
 
‘’നിപ്പയുടെ നാൾവഴികൾ എന്ന പേരിൽ ” ആദ്യം കോപ്പിറൈറ് എടുത്ത ശേഷം 2018 ജൂണിൽ തന്നെ അത് മാറ്റി വൈറസ് എന്ന പേരുമിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതിനാൽ, സാങ്കേതികമായി വൈറസ് എന്ന പേരിൽ ഉദയ്ക്ക് മാത്രമേ സിനിമ ഒരുക്കാ‍ൻ കഴിയുകയുള്ളു. ആഷിഖിന് വൈറസ് എന്ന പേരിൽ നിപ്പായെ കുറിച്ച് സിനിമ ചെയ്യാൻ പറ്റില്ല എന്നാണ് സ്റ്റേയുടെ പിന്നിലെ കാര്യം .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ചിത്രം ഒരു ത്രില്ലര്‍ ? എഴുതുന്നത് എസ് എന്‍ സ്വാമി ?