സോഷ്യൽ മീഡിയ കീഴടക്കി അജിത്തിന്റെ 'വിശ്വാസം' സെക്കൻഡ് ലുക്ക് പോസ്‌റ്റർ
സോഷ്യൽ മീഡിയ കീഴടക്കി അജിത്തിന്റെ 'വിശ്വാസം' സെക്കൻഡ് ലുക്ക് പോസ്‌റ്റർ
അജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്‌റ്റർ ചിത്രത്തിലെ ഗാനത്തിന്റെ ഭാഗമാണ് കാണിച്ചിരിക്കുന്നത്. വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്-ശിവ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് വിശ്വാസം.
ആദ്യത്തെ മൂന്ന് ചിത്രങ്ങളും ബോക്‌സോഫീസ് ഹിറ്റായതുകൊണ്ടുതന്നെ പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിപ്പാണ്. പൊങ്കൽ റിലീസായാണ് ചിത്രം എത്തുക.
നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്പി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.