Publish Date: Tue, 21 Sep 2021 (14:44 IST)
Updated Date: Tue, 21 Sep 2021 (14:47 IST)
മോഹന്‍ലാലിന്റെ മക്കള്‍ രണ്ടാളും അവധി ആഘോഷിക്കുകയാണ്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പ്രണവും വിസ്മയയുടെ കൂടെ മണാലിയില്‍ ഉണ്ടായിരുന്നു.അത്ര തണുപ്പില്ലെങ്കില്‍ ഇവിടെ കുറച്ചുനേരം കൂടി നില്‍ക്കുമായിരുന്നു എന്നാണ് യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിസ്മയ പറഞ്ഞത്.
'അത്ര തണുപ്പില്ലെങ്കില്‍ ഞാന്‍ ഇവിടെ കൂടുതല്‍ നേരം നില്‍ക്കുമായിരുന്നു. മനോഹരമായ സ്ഥലങ്ങള്‍, മനോഹരമായ ആളുകള്‍, മനോഹരമായ നായ്ക്കുട്ടികള്‍, മികച്ച ചായ,''-വിസ്മയ കുറിച്ചു.
ചേട്ടന്‍ പ്രണവിനെപ്പം ഡാന്‍സ് ചെയ്യുന്ന വിസ്മയയേയും പുറത്തുവന്ന വീഡിയോയില്‍ കാണാം.